മലമ്പുഴ ഉദ്യാനത്തില്‍ പുഷ്പമേള ഇന്ന് മുതല്‍

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ജലസേചന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ആറ് ദിവസങ്ങളിലായി മലമ്പുഴ ഉദ്യാനത്തില്‍ സംഘടിപ്പിക്കുന്ന പൂക്കാലം ഫ്‌ളവര്‍ഷോ 2024 ഇന്ന് (ജനുവരി 23) ആരംഭിക്കും. വൈകിട്ട് നാലിന് എ. പ്രഭാകരന്‍ എം.എല്‍.എ ഉദഘാടനം നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയാകുന്ന പരിപാടിയില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി മുഖ്യാതിഥിയാകും.
ഉദ്ഘാടന സമ്മേളനത്തില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ്, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍, ജില്ലാ കലക്ടറും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ഡോ. എസ്. ചിത്ര, ഡി.ടി.പി.സി സെക്രട്ടറി സില്‍ബര്‍ട്ട് ജോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം തോമസ് വാഴപ്പള്ളി, മലമ്പുഴ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് അംഗം ഹേമലത, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. അനില്‍കുമാര്‍, മലമ്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജി. മോഹന്‍ എന്നിവര്‍ പങ്കെടുക്കും. ജനുവരി 28 ന് മേള സമാപിക്കും.

മേളയില്‍ നഴ്‌സറികളും ഫുഡ് സ്റ്റാളും പാട്ടുപുരയും

പുഷ്പമേളയില്‍ 15 സ്വകാര്യ നഴ്‌സറികള്‍ പൂക്കളുടെ പ്രദര്‍ശനവും വില്‍പ്പനയും നടത്തുന്നുണ്ട്. പാലക്കാടിന്റെ തനത് വിഭവങ്ങളും ഗോത്ര വിഭവങ്ങളും ഉള്‍പ്പെടുത്തി ഹരിത ചട്ടങ്ങളനുസരിച്ച് ആറ് ഫുഡ് സ്റ്റാളുകളും ഉദ്യാനത്തിനകത്ത് ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം സന്ദര്‍ശകര്‍ക്ക് ഗാനങ്ങള്‍ ആലപിക്കുന്നതിനായി പാട്ടുപുരയും വൈകുന്നേരങ്ങളില്‍ കലാപരിപാടികളും ഉണ്ടാകും. മേള കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനായി ഉദ്യാനത്തിനകത്ത് മലമ്പുഴ ആശ്രമം സ്‌കൂള്‍, മലമ്പുഴ ലീഡ് കോളെജ്, മുണ്ടൂര്‍ യുവക്ഷേത്ര കോളെജ്, ചിറ്റൂര്‍ ഗവ കോളെജ് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ വരച്ച ചുമര്‍ചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്.

മേളയില്‍ ഇന്ന്

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും ജലസേചന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 23 മുതല്‍ 28 വരെ മലമ്പുഴ ഉദ്യാനത്തില്‍ സംഘടിപ്പിക്കുന്ന പൂക്കാലം ഫ്‌ളവര്‍ഷോ 2024ല്‍ ഇന്ന് വൈകിട്ട് അഞ്ച് മുതല്‍ 6.30 വരെ പാലക്കാട് സ്വരലയ അവതരിപ്പിക്കുന്ന ഗാനോത്സവം, 6.30 മുതല്‍ 8.30 വരെ ജാഫര്‍ ഹനീഫയും സംഘവും അവതരിപ്പിക്കുന്ന റിതം ഗ്രിലോഗി ലൈവ് ബാന്‍ഡ് എന്നിവ ഉണ്ടാകും.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...