കായിക ക്ഷമതയുള്ള നല്ല ഭാവിക്ക് തുടക്കമാകട്ടെ കെ വാക്ക്:  ജില്ലാ കളക്ടർ

കായിക ഉച്ചകോടിയുടെ പ്രചരണാർത്ഥം  നടത്തുന്ന കെ വാക്ക് കായികക്ഷമതയുള്ള നല്ല ഭാവിക്ക് തുടക്കമാകട്ടെയെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ്.  ജില്ലാ ഭരണകൂടത്തിന്റെയും ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ ചെറുതോണിയിൽ സംഘടിപ്പിച്ച കെ വാക്ക് ഫാളാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടർ. ചെറുതോണി പുതിയ ബസ്സ്റ്റാന്റില്‍ നിന്നും വാഴത്തോപ്പ് ബാങ്ക് കവല വരെയാണ് കെ വാക്ക് നടത്തിയത്.

തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ച കോടിയുടെ ഭാഗമായാണ് പരിപാടി നടത്തിയത്.
സംസ്ഥാനത്തിന്റെ കായികരംഗത്ത് സമാനതകളില്ലാത്ത ആഗോളപങ്കാളിത്തവും നിക്ഷേപവും വികേന്ദ്രീക്യത പദ്ധതി ആസൂത്രണവുമാണ് ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളുടെ നേത്യത്വത്തിലും പ്രാദേശികമായി  നിശ്ചിത ദൂരം നിശ്ചിത സമയത്തിനുളളില്‍  കെ വാക്ക് നടത്തി.

പരിപാടിയിൽ ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് രാജി ചന്ദ്രൻ, ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപ് ,  സബ് കളക്ടർ ഡോ അരുൺ എസ്. നായർ, വാഴത്തോപ്പ് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മിനി ജേക്കബ്,  പഞ്ചായത്ത്‌ അംഗങ്ങളായ പ്രഭ തങ്കച്ചൻ, നൗഷാദ് ടി, രാജു ജോസഫ്, ഇടുക്കി ജില്ലാ സ്പോർട്സ്  കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ,  കായിക അസ്സോസിയേഷന്‍ ഭാരവാഹികള്‍, കായികതാരങ്ങള്‍, ജനപ്രതിനിധികള്‍, സ്കൂൾ വിദ്യാര്‍ഥികൾ, യുവജനസംഘടനാപ്രവര്‍ത്തകര്‍, വ്യാപാരവ്യവസായ മേഖലയിലെ പ്രതിനിധികള്‍ മറ്റ് സ്‌പോര്‍ട്‌സ് അഭ്യൂദയാകാംക്ഷികള്‍ തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍  കെ വാക്കില്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...

ദിവ്യയെ ക്ഷണിച്ചത് താനല്ല; ആരോപണം നിഷേധിച്ച് കണ്ണൂര്‍ കലക്ടര്‍

എഡിഎം നവീന്‍ ബാബുവിന്‍റെ യാത്രയയപ്പ് ചടങ്ങിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യയെ ക്ഷണിച്ചത് താനല്ലെന്ന് ജില്ലാ കലക്ടര്‍ അരുണ്‍ കെ.വിജയന്‍. യാത്രയയപ്പ്...