പുതിയ സിലബസിലുള്ള പാഠപുസ്തകങ്ങൾ സ്‌കൂൾ തുറക്കുന്നതിന് രണ്ടാഴ്ച മുമ്പ് ലഭ്യമാക്കും: മന്ത്രി വി. ശിവൻകുട്ടി

കോട്ടയം: പുതിയ അധ്യയനവർഷം ആരംഭിക്കുന്നതിന് ഒരുമാസം മുമ്പ് പഴയ സിലബസിലുള്ള പാഠപുസ്തകങ്ങളും രണ്ടാഴ്ച മുമ്പ് പുതിയ സിലബസിലുള്ള പാഠപുസ്തകങ്ങളും ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. രണ്ട് കോടി 26 ലക്ഷം രൂപ ചെലവഴിച്ചു പൂർത്തിയാക്കിയ
കുലശേഖരമംഗലം ഹയർ സെക്കൻഡറി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചുകൊണ്ടുസംസാരിക്കുകയായിരുന്നു മന്ത്രി.
 1, 3, 5, 7, 9 ക്ലാസുകളിൽ പുതിയ പാഠപുസ്തകങ്ങളും 2, 4, 6, 8, 10 ക്ലാസുകളിൽ പഴയ പാഠപുസ്തകങ്ങളുമാണ് ഈ അധ്യയനവർഷമെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാഭ്യാസമേഖലയിൽ സമഗ്ര പരിഷ്‌കരണമാണ് സർക്കാർ ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് സിലബസ് അടക്കമുള്ളവ പരിഷ്‌കരിക്കുന്നത്. തീക്ഷ്ണമായ മുന്നേറ്റങ്ങളിലൂടെയാണ് സാർവത്രിക വിദ്യാഭ്യാസം സാധ്യമായത്. എല്ലാവരേയും ഉൾക്കൊള്ളുന്ന സാർവത്രിക വിദ്യാഭ്യാസമാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്‌കൂളുകളുടെ അടിസ്ഥാനസൗകര്യവികസനത്തിനുവേണ്ടി ആവുന്നത്ര സഹായം ചെയ്തുകൊടുക്കണമെന്നാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.
ഇനി അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്ന നടപടികളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഏറ്റവും നന്നായി പഠിപ്പിക്കുന്ന അധ്യാപകർ ആരെന്നും ഏറ്റവും മോശമായി പഠിപ്പിക്കുന്ന അധ്യാപകർ ആരെന്നും അറിയണം. അധ്യാപനരീതിയിൽ മാറ്റങ്ങൾ വേണം. അധ്യാപകർക്ക് ഒരാഴ്ചനീളുന്ന പരിശീലനം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. പരിശീലനത്തിൽ പങ്കെടുക്കാത്തത് ഉദ്യോഗപരമായ വീഴ്ചയായും കണക്കാക്കുമെന്നും മന്ത്രി പറഞ്ഞു.  
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി വിദ്യാകിരണം പദ്ധതിയിൽപ്പെടുത്തി 7707 ചതുരശ്ര  അടിയിലാണ് പുതിയ കെട്ടിടം നിർമിച്ചത്്. നാലു ക്ലാസ് മുറികളും ഒരു സ്റ്റാഫ് റൂം പ്രിൻസിപ്പലിന്റെ മുറിയും അടങ്ങുന്നതാണ് ഹയർ സെക്കൻഡറി വിഭാഗത്തിലെ പുതിയ കെട്ടിടം.
ചടങ്ങിൽ സി. കെ. ആശ എം.എൽ.എ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യാതിഥിയായി. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, മറവൻതുരുത്ത് ആക്ടിങ് പ്രസിഡന്റ് വി.ടി. പ്രതാപൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുകന്യ സുകുമാരൻ പി.കെ.ആനന്ദവല്ലി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. സലില,  ബ്ലോക്ക് പഞ്ചായത്തംഗം രേഷ്മ പ്രവീൺ, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ബിന്ദു പ്രദീപ്, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സീമ ബിനു, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി. ഷിജു, ഗ്രാമപഞ്ചായത്തംഗം പോൾ തോമസ്, ഉത്തരവാദിത്വ ടൂറിസം വകുപ്പ് സംസ്ഥാന കോ-ഓർഡിനേറ്റർ കെ. രൂപേഷ് കുമാർ, വിദ്യാഭ്യാസ ഉപ ഡയറക്ടർ സുബിൻ പോൾ, മേഖലാ ഉപ ഡയറക്ടർ കെ.ആർ.ഗിരിജ, വിദ്യാകിരണം ജില്ലാ കോ- ഓർഡിനേറ്റർ കെ.ജെ. പ്രസാദ്, കടുത്തുരുത്തി ഡി.ഇ.ഒ. പ്രീത രാമചന്ദ്രൻ, വൈക്കം എ.ഇ.ഒ: എം.ആർ. സുനിമോൾ, പ്രിൻസിപ്പൽ എൻ. അനിത, എന്നിവർ പങ്കെടുത്തു.

മമ്മൂട്ടിയും അഭ്യർഥിച്ചു; കുലശേഖരമംഗലം സ്‌കൂളിൽ പുതിയ ഓപ്പൺഎയർ ഓഡിറ്റോറിയം

കോട്ടയം: പ്രശസ്ത ചലച്ചിത്രതാരം മമ്മൂട്ടി പഠിച്ച കുലശേഖരമംഗലം സ്‌കൂളിൽ എല്ലാ സജ്ജീകരണങ്ങളോടും കൂടിയ പുതിയ ഓപ്പൺ എയർ ഓഡിറ്റോറിയം നിർമിക്കുമെന്നു സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവേളയിൽ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സ്‌കൂളിൽ ഓപ്പൺ എയർ ഓഡിറ്റോറിയം നിർമിക്കണമെന്നു മമ്മൂട്ടിയും സി.കെ. ആശ എം.എൽ.എയും അഭ്യർഥിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച വിശദമായ എസ്റ്റിമേറ്റ് സമർപ്പിക്കാൻ എം.എൽ.എയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മമ്മൂട്ടി കൂടി പങ്കെടുക്കുന്ന ചടങ്ങിൽ ഓപ്പൺ എയർ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനാകുമെന്നാണ്് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സ്‌കൂളിന്റെ വികസനത്തിനുവേണ്ടി മമ്മൂട്ടി കൂടുതൽ കാര്യങ്ങൾ അഭ്യർഥിച്ചിട്ടുണ്ട്. അതെല്ലാം പരിഗണിക്കുന്നതാണ്. സ്‌കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ അദ്ദേഹം പങ്കെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചതാണ്. മറ്റു ചില തിരക്കുകൾ കൊണ്ടാണ് അതു സാധ്യമാകാതെ വന്നതെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...