വികസനത്തിലുണ്ടായ മാറ്റങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുന്നു: മന്ത്രി പി.എ മുഹമ്മദ് റിയാസ്

തെന്നിലാപുരം പാലം ഉദ്ഘാടനം ചെയ്തു


സംസ്ഥാനത്ത് വികസനത്തിലുണ്ടായ മാറ്റങ്ങള്‍ ജനങ്ങള്‍ സ്വീകരിക്കുന്നുവെന്ന് പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച തെന്നിലാപുരം പാലത്തിന്റെ പൂര്‍ത്തീകരണോദ്ഘാടനം തെന്നിലാപുരം പാലം പരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നാടിന്റെ പ്രതീക്ഷയായിരുന്ന തെന്നിലാപുരം പാലം യാഥാര്‍ത്ഥ്യമാകുന്നതോടെ പ്രദേശവാസികളുടെ യാത്രാതടസത്തിന് പരിഹാരമാവുകയാണ്. കഴിഞ്ഞ ഏഴര വര്‍ഷകാലയളവില്‍ അഭൂതപൂര്‍ണമായ മാറ്റമാണ് മണ്ഡലത്തില്‍ ഉണ്ടായത്. പശ്ചാത്തല വികസനത്തില്‍ തരൂരിന്റെ മുഖച്ഛായ തന്നെ മാറി. മണ്ഡലത്തിലെ 100 കിലോമീറ്റര്‍ റോഡ് ബി.എം ആന്‍ഡ് ബി.സി നിലവാരത്തിലേക്ക് ഉയര്‍ന്നു. ഇത്തരത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ പരിമിതികള്‍ക്കുള്ളില്‍നിന്നുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുകയാണെന്നും അത് ജനങ്ങള്‍ തിരിച്ചറിയുന്നുവെന്നും മന്ത്രി പറഞ്ഞു.
അഞ്ച് വര്‍ഷത്തില്‍ 100 പാലങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നാണ് സര്‍ക്കാര്‍ ലക്ഷ്യമാക്കിയത്. രണ്ട് വര്‍ഷവും എട്ട് മാസവും പിന്നിടുമ്പോള്‍ 84-ാമത് പാലമാണ് ഇവിടെ ഉദ്ഘാടനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. 10 പാലങ്ങളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. ടൂറിസം മേഖലയിലും സംസ്ഥാനത്ത് വലിയ മുന്നേറ്റം ഉണ്ടായി. റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചതിന് ശേഷം 12.5 കോടിയുടെ അധിക വരുമാനമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. പി.പി സുമോദ് എം.എല്‍.എ അധ്യക്ഷനായി. മുന്‍ മന്ത്രി എ.കെ ബാലന്‍ മുഖ്യാതിഥിയായി. കെ.ആര്‍.എഫ്.ബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.എ ജയ സാങ്കേതിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തരൂര്‍ നിയോജകമണ്ഡലത്തില്‍ കണ്ണമ്പ്ര, കാവശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മംഗലം പുഴയ്ക്ക് കുറുകെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9.63 കോടിയിലാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്നത്.

തെന്നിലാപുരം പാലം


ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ബാബു, കണ്ണമ്പ്ര, കാവശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം. സുമതി, സി. രമേഷ് കുമാര്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിത പോള്‍സണ്‍, ജില്ലാ പഞ്ചായത്ത് അംഗം പി.എം അലി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. സുലോചന, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കെ.ആര്‍.എഫ്.ബി നോര്‍ത്ത് സര്‍ക്കിള്‍ ടീം ലീഡര്‍ എസ്. ദീപു, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പാലം നിര്‍മാണം പൂര്‍ത്തീകരിച്ചത് 9.63 കോടിയില്‍

തരൂര്‍ നിയോജകമണ്ഡലത്തില്‍ കണ്ണമ്പ്ര, കാവശ്ശേരി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മംഗലം പുഴയ്ക്ക് കുറുകെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 9.63 കോടിയിലാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. 77.1 മീറ്റര്‍ നീളത്തില്‍ നിര്‍മിച്ചിരിക്കുന്ന പാലത്തിന് 25.55 മീറ്ററില്‍ രണ്ട് സ്പാനുകളും 26 മീറ്ററില്‍ ഒരു സ്പാനുമുണ്ട്. 7.5 മീറ്റര്‍ വീതിയില്‍ ക്യാരേജ് വേയും ഇരുവശത്തും ഒന്നര മീറ്റര്‍ വീതിയില്‍ കൈവരിയോടുകൂടിയ നടപ്പാതയും ഉള്‍പ്പടെ പാലത്തിന് ആകെ 11 മീറ്റര്‍ വീതിയുണ്ട്. കണ്ണമ്പ്ര ഭാഗത്ത് 139 മീറ്ററും പാടൂര്‍ ഭാഗത്ത് 80 മീറ്ററും ഇരട്ടക്കുളം ഭാഗത്ത് 183 മീറ്ററും ഡി.ബി.എം, ബി.സി നിലവാരത്തില്‍ സമീപന റോഡുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...