അഭയാരണ്യത്തിൽ  നവീകരിച്ച കുട്ടികളുടെ പാർക്ക് തുറന്നു

എറണാകുളം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമാണ് കപ്രിക്കാട് അഭയാരണ്യം. നിരവധി വിനോദസഞ്ചാരികളാണ് പ്രകൃതി ഭംഗിയാൽ  അനുഗ്രഹീതമായ ഇവിടം സന്ദർശിക്കാൻ എത്തുന്നത്. ഇതിൽ നല്ലൊരു പങ്കും  കുട്ടികളുമാണ്. അതുകൊണ്ടുതന്നെ കുട്ടികൾക്കായി പ്രത്യേക പാർക്കും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.

 നവീകരിച്ച, കുട്ടികളുടെ പാർക്ക്  കഴിഞ്ഞദിവസം  ബെന്നി ബഹനാൻ എം.പി  തുറന്നു നൽകി. എം.പി ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്കിന്റെ നവീകരണം പൂർത്തിയാക്കിയത്. പഴയ റൈഡുകളെല്ലാം നീക്കി  പുതിയതായി 11 റൈഡുകളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.

പ്രകൃതി ഭംഗിയോട് ചേർന്ന് നിൽക്കുന്ന വിധത്തിലാണ് പാർക്കിന്റെ നിർമ്മാണം. മനോഹരമായ പുൽത്തകിടിയും അതിനിടയിലൂടെയുള്ള നടപ്പാതയും ഒരുക്കിയാണ് ഓരോ റൈഡുകളും സ്ഥാപിച്ചിരിക്കുന്നത്.  ആനകളും, മ്ലാവുകളും, പുള്ളിമാനുകളും, ചിത്രലഭ പാര്‍ക്കും, ആയുര്‍വേദ സസ്യങ്ങളുടെ ഉദ്യാനവുമൊക്കെയാണ് അഭയാരണ്യത്തിലെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍.

പ്രവൃത്തി ദിവസങ്ങളിൽ ശരാശരി  300 ലധികം സഞ്ചാരികളും അവധി ദിവസങ്ങളിൽ 1500 മുതൽ 2000 പേരും ഇവിടെ എത്തുന്നുണ്ട്. പെരിയാറിന്റെ തീരത്ത് 250 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന അഭയാരണ്യം വനംവകുപ്പിന്റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 20 രൂപയും വിദേശികള്‍ക്ക് 300 രൂപയുമാണ് അഭയാരണ്യത്തിലെ പ്രവേശന നിരക്ക്.

രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശന സമയം. തിങ്കളാഴ്ച ദിവസം അവധിയായിക്കും. കോടനാട് നിന്ന് രണ്ട് കിലോമീറ്ററും പെരുമ്പാവൂരില്‍ നിന്ന് 13 കിലോ മീറ്ററുമാണ് അഭയാരണ്യത്തിലേക്കുള്ള  ദൂരം.

Leave a Reply

spot_img

Related articles

ബിപിൻ സി ബാബുവിനെതിരെ കേസെടുത്തു

ആലപ്പുഴ കായംകുളത്ത് സി പി എം വിട്ട് ബി ജെ പിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസെടുത്തു.ഭാര്യ മിനിസ...

ആലപ്പുഴ വാഹനാപകടം; കെഎസ്ആർടിസി ഡ്രൈവറെ പ്രതിചേർത്തു

ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്.പ്രാഥമിക...

കണ്ണൂർ അഴീക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഒഡീഷ സ്വദേശി രമേഷ് ദാസാണ് മരിച്ചത്. തലയ്ക്ക് കല്ലിട്ടാണ് രമേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.അഴീക്കൽ ഹാർബറിന്...

പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളി

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിതള്ളി. കെ. എസ്....