മെഡിക്കൽ കോളേജിൽ 25 ന് ശുചീകരണ യജ്ഞം

ഇടുക്കി മെഡിക്കൽ കോളേജിൽ വരുന്ന വ്യാഴാഴ്ച്ച ( 25 ന് ) ശുചീകരണ യജ്ഞം സംഘടിപ്പിക്കുന്നു. ആശുപത്രി വികസന സമിതിയുടെ ആഭിമുഖ്യത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ, സംഘടനകൾ, വ്യക്തികൾ എന്നിവർ ഒത്തൊരുമിച്ചാണ് ശുചീകരണം നടത്തുക. ആദ്യഘട്ട ശുചീകരണം കഴിഞ്ഞ ദിവസം മെഡിക്കൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. ശുചീകരണപ്രവർത്തനങ്ങൾക്ക് ശേഷം പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പുരുഷ , സ്ത്രീ  മെഡിസിൻ വാർഡുകൾ, ഐ സി യു, ലാബ് തുടങ്ങിയവയെല്ലാം പുതിയ കെട്ടിടത്തിലേക്ക് മറ്റും. പഴയ കെട്ടിടത്തിൽ  സർജറി, ഓർത്തോ, പീഡിയാട്രിക്  ഒപി, വാർഡുകൾ എന്നിവയാകും രോഗികളുടെ സൗകര്യാർത്ഥം പുതുതായി സജ്ജീകരിക്കുക. വിജകരമായി ഒന്നാം വർഷം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് പുതിയ സ്മാർട്ട് ക്ലാസ് റൂം, ഏകീകൃത ലൈബ്രറി, ഡെമോൺസ്‌ട്രേഷൻ റൂം  എന്നിവ ഉടൻ സജ്ജീകരിക്കും. ഇതിനായുള്ള പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ആശുപത്രിയിലേക്ക് അധികമായി ആവശ്യമുള്ള കസേര , വാട്ടർ പ്യൂരിഫൈർ തുടങ്ങിയവ  വിവിധ സന്നദ്ധ സംഘടനകളിൽ നിന്നും സ്പോൺസർഷിപ്പിലൂടെ ലഭ്യമാക്കാനും ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചു. ജില്ല കളക്ടർ ഷീബ ജോർജ്ജിന്റെ അധ്യക്ഷതയിൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ  ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി വി വർഗീസ് , മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ . ബാലകൃഷ്ണൻ ,ആശുപത്രി സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ്, ആശുപത്രി വികസന സമിതി അംഗങ്ങളായ സി. എം അസിസ്, ജെയിൻ അഗസ്റ്റിൻ, അനിൽ കൂവപ്ലാക്കൽ, ജോസ് കുഴികണ്ടം, സാജൻ കുന്നേൽ, സണ്ണി ഇല്ലിക്കൽ, എം. ഡി അർജുനൻ, സജി തടത്തിൽ , ഔസേപ്പച്ചൻ എടക്കുളത്തിൽ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

അതിതീവ്രമഴ, അതീവ ശ്രദ്ധ വേണമെന്ന് കെ.എസ്.ഇ.ബി

തീവ്രമഴ സാധ്യത പ്രവചിച്ചിരിക്കുന്നതിനാല്‍ വൈദ്യുതി അപകടങ്ങളില്‍‍- പ്പെടാതിരിക്കാന്‍ പൊതുജനങ്ങള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. മരക്കൊമ്പുകള്‍ വീണോ മറ്റോ വൈദ്യുതിക്കമ്പികള്‍ പൊട്ടിക്കിടക്കാനോ ചാഞ്ഞുകിടക്കാനോ...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

ഐപിഎസ് ഓഫീസറായി ആദ്യമായി ചാർജെടുക്കാനുള്ള യാത്രയ്ക്കിടെ 26 കാരനായ ഉദ്യോഗസ്ഥന് വാഹനാപകടത്തിൽ ദാരുണാന്ത്യം

2023 ഐപിഎസ് ബാച്ചിലെ കർണാടക കേഡർ ഉദ്യോഗസ്ഥനായ ഹർഷ് ബർദൻ ആണ് വാഹനാപകടത്തിൽ മരിച്ചത്. ഞായറാഴ്ച വൈകിട്ട് കർണാടകയിലെ ഹാസനിൽ വച്ചാണ് അപകടം ഉണ്ടായത്.അടുത്തിടെയാണ്...