എങ്ങനെ ബജറ്റ് ചെയ്യാം?

ഓരോ ബജറ്റിന്റെയും പ്രത്യേകതകൾ സാമ്പത്തിക സ്ഥിതിയെയും ലക്ഷ്യങ്ങളെയും ആശ്രയിച്ചിരിക്കും. . ഇനി പറയുന്ന ഘട്ടങ്ങൾ പാലിച്ചുകൊണ്ട് നിങ്ങൾക്കും ഒരു ബജറ്റ് ഉണ്ടാക്കാം.
#ഏതൊരു ബജറ്റിന്റെയും അടിസ്ഥാനം കൈവശം വന്നുചേരുന്ന
മൊത്ത വരുമാനമാണ്. അതുകൊണ്ട് മൊത്തം വരുമാനം കണക്കുകൂട്ടുക. ശമ്പളം, ചെറു വരുമാനങ്ങൾ എല്ലാം എടുക്കണം. ഇതിൽ നിന്നും ഇൻഷുറൻസ് തുക, നികുതി കൂടാതെ മറ്റ് അടവുകൾ തുടങ്ങിയവയെല്ലാം മൊത്ത വരുമാനത്തിൽ നിന്നും കുറയ്ക്കുക. മറിച്ച് മൊത്തം വരുമാനം ബജറ്റിലേക്ക് ചേർത്താൽ ചെലവിന് നമ്മൾ കൂടുതൽ തുക ചേർത്തുപോകും. അത് ബജറ്റിനെ അവതാളത്തിലാക്കും. അപ്പോൾ മൊത്തവരുമാനത്തിൽ നിന്നും അടവുകൾ കിഴിച്ചുള്ള തുകയുണ്ടല്ലോ ആ തുകയാണ് നെറ്റ് ഇൻകം.
#എത്ര പണം ഉപയോഗിക്കാനായി ഉണ്ടെന്ന് അറിഞ്ഞുകഴിഞ്ഞാൽ അതിൻ്റെ നിലവിലെ ചെലവുകൾ ഏതൊക്കെയെന്ന് പട്ടികയുണ്ടാക്കുക. ചെലവുകൾ ട്രാക്ക് ചെയ്യുകയും തരംതിരിക്കുകയും ചെയ്യുന്നത് ഏതാവശ്യത്തിനാണ് ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്നതെന്നും എവിടെയാണ് ലാഭിക്കാൻ എളുപ്പമുള്ളതെന്നും ആസൂത്രണം ചെയ്യാൻ സഹായിക്കും.
#ഇനി ഹ്രസ്വകാല-ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക. ഹ്രസ്വകാല ലക്ഷ്യത്തിൽ ക്രെഡിറ്റ് കാർഡ് കടങ്ങൾ ഉൾപ്പെടും. ദീർഘകാല ലക്ഷ്യങ്ങളിൽ വിരമിക്കലിന് വേണ്ടിയുള്ള സമ്പാദ്യം അല്ലെങ്കിൽ വിദ്യാഭ്യാസം തുടങ്ങിയവ ഉൾപ്പെടും. ഇതറിയുന്നത് ചെലവുകൾ പരിമിതപ്പെടുത്താൻ ഏറെ സഹായിക്കും.
#ഇപ്പോൾ ചെലവഴിക്കുന്നതെന്തിനൊക്കെയെന്ന് ചിന്തിക്കുക. ഇനി എന്തിനൊക്കെ ചെലവഴിക്കണമെന്നും ചിന്തിക്കുക. മുൻഗണന വേണ്ട ചെലവുകൾ പട്ടികയിൽ ക്രമീകരിക്കുക. ഇനി നമ്മുടെ നെറ്റ് ഇൻകം എത്രയെന്ന് നോക്കി അതിനനുസരിച്ച് ചെലവിൻ്റെ പരിധികൾ തീരുമാനിക്കുക.
#ചെലവ് ക്രമീകരിക്കുക എന്നതാണ് അടുത്തതായി ഉറപ്പിക്കേണ്ട അല്ലെങ്കിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. ആവശ്യമായ ക്രമീകരണങ്ങൾ വരുത്തി അതുവഴി അമിത ചെലവ് ഒഴിവാക്കി  ലക്ഷ്യങ്ങൾക്കായി പണമുണ്ടാക്കാൻ ഈ ഘട്ടിത്തിൽ തീരുമാനിക്കാൻ കഴിയും. ചിലപ്പോൾ ചെറിയ സേവിങ്സിലൂടെ നെറ്റ് ഇൻകമിലേക്ക് പ്രതീക്ഷിക്കാതെ കൂടുതൽ പണം ചേർക്കാൻ കഴിയും.
#ബജറ്റ് പതിവായി അവലോകനം ചെയ്യുക. ബജറ്റ് ഉണ്ടാക്കി കഴിഞ്ഞാൽ തുടക്കത്തിൽ നിശ്ചയിച്ച ട്രാക്കിലൂടെ തന്നെയാണ് തുടരുന്നതെന്ന് ഉറപ്പാക്കേണ്ടതുണ്ട്. അതിനായി പതിവായി ബജറ്റ് റിവ്യൂ ആവശ്യമാണ്.  
ചിലപ്പോൾ അപ്രതീൾിതവരുമാനം ലഭിച്ചേക്കാം. അല്ലെങ്കിൽ അപ്രതീക്ഷിത ചെലവ് വന്നേക്കാം. അല്ലെങ്കിൽ ലക്ഷ്യത്തിലെത്താനായി പുതിയ ആസൂത്രണം വേണ്ടിവന്നേക്കാം. എങ്ങനെയായാലും ബജറ്റ് പതിവായി പരിശോധിക്കുന്നത് ശീലമാക്കുക. —രാജശ്രീ ടി എസ്

Leave a Reply

spot_img

Related articles

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...

ബിജെപിയുടെ സ്ഥാനാർഥി പ്രഖ്യാപനം ഇന്ന്; പാലക്കാട് സി കൃഷ്ണകുമാർ തന്നെ എന്ന് സൂചന

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറല്‍ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പില്‍ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാർ മത്സര രംഗത്ത് എത്തുമെന്നാണ് ഒടുവിലത്തെ വിവരം. സംസ്ഥാന...

23 ന് പ്രിയങ്ക ഗാന്ധി വയനാട്ടില്‍; പത്തുദിവസം മണ്ഡലത്തില്‍ പര്യടനം

വയനാട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി ഈ മാസം 23 ന് പത്രിക സമര്‍പ്പിക്കും.23 മുതല്‍ പത്ത് ദിവസം മണ്ഡലത്തില്‍ പര്യടനം...