ബജറ്റിങ്ങിന്റെ ഉദ്ദേശ്യങ്ങളെക്കുറിച്ച് പറയുകയാമെങ്കിൽ ഒരു ബജറ്റ് ഉണ്ടാക്കുന്നതിന്റെ പ്രാധാന്യം അടിസ്ഥാന പണ ശീലങ്ങൾ പരിശീലിക്കാൻ സഹായിക്കുക എന്നതാണ്. ആഗ്രഹിക്കുന്നതെല്ലാം വാങ്ങി പണം കണ്ടമാനം ഒരു കണക്കുമില്ലാതെ ചെലവഴിക്കുകയാണെങ്കിൽ അത്യാവശ്യങ്ങൾക്ക് പണം മാറ്റിവെയ്ക്കാനോ ലാഭിക്കാനോ കഴിയില്ല. അതുകൊണ്ട് ദീർഘകാല ലക്ഷ്യങ്ങൾക്കായി പണം മാറ്റിവെയ്ക്കാനും സ്വരൂപിക്കാനും ബജറ്റ് സഹായിക്കും.
ബജറ്റ് സൃഷ്ടിക്കുന്നതിലൂടെ ചെലവുകളുടെ ട്രാക്ക് തിരിച്ചറിയാൻ കഴിയുന്നു. സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനും ഒരു ബജറ്റ് പ്രേരിപ്പിക്കുന്നു. ബജറ്റിലൂടെ എത്ര സമ്പാദിക്കുന്നു, എത്ര ചെലവഴിക്കുന്നു, എത്ര പണം കരുതലായി മാറ്റിവെയ്ക്കണം തുടങ്ങിയ കാര്യങ്ങളൊക്കെ ഗ്രഹിക്കാൻ കഴിയും.
സമ്പാദ്യത്തിലേക്ക് ഫലവത്തായി സഞ്ചരിക്കാൻ ബജറ്റിലൂടെ സാധിക്കും. ബുദ്ധിപൂർവ്വം ചെലവഴിക്കാൻ ബജറ്റ് പ്രേരണയാകും. ബജറ്റ് സാമ്പത്തിക നിർവഹണം കൂടുതൽ ലാഭകരമാക്കും.
അപ്രതീക്ഷിത സാഹചര്യങ്ങൾ ചിലപ്പോൾ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. ഇതിനായി ബജറ്റ് ചെയ്യുമ്പോൾ എമർജൻസി ഫണ്ട് കണക്കിലെടുക്കാം.
ചെലവ് ശീലങ്ങൾ എങ്ങനെയെന്ന് ചൂണ്ടിക്കാണിക്കാൻ ബജറ്റിന് കഴിയും. ചെലവ് ശീലങ്ങളെ പുനർവിചിന്തനം ചെയ്യാനും സാമ്പത്തിക ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ബജറ്റിംഗിന് കഴിയും.
പുറമേയുള്ള ഘടകങ്ങളെ ആശ്രയിക്കാതെ സാമ്പത്തികസുരക്ഷിതത്വം നേടാൻ ബജറ്റ് സഹായകമാണ്. ഒരു ബജറ്റിന് ശരിയായ പാതയിലേക്ക് നയിക്കാൻ കഴിയും.
—രാജശ്രീ ടി എസ്