ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ് ദാസ് രചിച്ച്, സംവിധാനം ചെയ്യുന്ന ഗാർഡിയൻ ഏയ്ഞ്ചൽ എന്ന സിനിമയുടെ മൂന്നാമത്തെ ഗാനം പാലക്കാട് നെന്മാറയിലെ എൻ എസ് എസ് കോളേജിൽ വച്ച് നടക്കുന്ന ഫിലിം ഫെസ്റ്റിവൽ വേദിയിൽ വച്ച് അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
സ്വപ്നറാണിയുടെ വരികൾക്ക് സംഗീതം നൽകിയത് ചന്ദ്ര ദാസ്. ആലാപനം -ഗൗരി ഗിരീഷ്.
സർജന്റ് സാജു എസ് ദാസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ ശോബിക ബാബു, ലത ദാസ് എന്നിവരാണ് നായികമാർ.
കൂടെതെ രാഹുൽ മാധവ്, മേജർ രവി, നഞ്ചിയമ്മ, ലക്ഷ്പ്രിയ, ഗിന്നസ് പക്രു, ഷാജു ശ്രീധർ, ദേവദത്തൻ, ജോൺ അലക്സാണ്ടർ, ലക്ഷ്മി പ്രിയ,തുഷാര പിള്ള,മായ സുരേഷ്
തുടങ്ങിയവരോടൊപ്പം അമ്പതോളം പുതുമുഖങ്ങളും അഭിനയിക്കുന്നു.
ഛായാഗ്രഹണം വേലു.
പി ആർ ഒ- എ എസ് ദിനേശ്.