ദേശീയ ബാലികാ ദിനാചരണം നടത്തി

വയനാട് ജില്ലാ ഭരണകൂടത്തിന്റെയും വനിതാ ശിശു വികസന വകുപ്പിന്റെയും പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും സഹകരണത്തോടെ തിരുനെല്ലി ഗവ. ആശ്രമം ഹൈസ്‌ക്കൂളില്‍ ദേശീയ ബാലികാ ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. ജില്ലാ കലക്ടര്‍ ഡോ രേണുരാജ് ഉദ്ഘാടനം നിര്‍വഹിച്ചു. സമൂഹത്തില്‍ എല്ലാവരും തുല്യരാണെന്ന സന്ദേശമാണ് ഓരോ ബാലികാ ദിനാചരണവും നല്‍കുന്നതെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കായിക മേളയിലും സാമൂഹ്യ ശാസ്ത്രമേളയിലും ഉന്നത വിജയം കൈവരിച്ചവരെ ചടങ്ങില്‍ അനുമോദിച്ചു. ദിനാചരണ പരിപാടികളുടെ ഭാഗമായി നടത്തിയ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള ഉപഹാരം വിതരണം ചെയ്തു. ട്രെയിനര്‍ പി നുഹ്‌മാന്‍ ഹാപ്പിലൈഫ് എന്ന വിഷയത്തില്‍ ക്ലാസെടുത്തു. പരിപാടികളുടെ ഭാഗമായി തിരുനെല്ലി ക്ഷേത്രത്തിന് സമീപം ബാലിക സംരക്ഷണ സന്ദേശ ക്യാന്‍വാസ് ഒരുക്കി.

തുടര്‍ന്ന് ഫ്ളാഷ് മോബ്, ബാലിക ദിന സന്ദേശ കൂട്ടയോട്ടം എന്നിവ നടന്നു. തിരുനെല്ലി ക്ഷേത്രപരിസരത്ത് നിന്നും ആശ്രമം സ്‌കൂളിലേക്ക് നടത്തിയ കൂട്ടയോട്ടം ജില്ലാ കലക്ടര്‍ ഡോ. രേണുരാജ് ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ അരങ്ങേറിയ. പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവര്‍ നേരിടുന്ന ലിംഗവിവേചനം ഉള്‍പ്പടെയുള്ള തിന്‍മകള്‍ക്കെതിരെ പൊതുസമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നതിനായിട്ടാണ് ദിനാചരണം നടത്തുന്നത്. സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ അജീഷ്, കെ ദേവകി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ.എന്‍ സുശീല, വാര്‍ഡ് മെമ്പര്‍ പി.എന്‍ ഹരീന്ദ്രന്‍, ജില്ലാ വനിത ശിശു വികസന ഓഫീസര്‍ ജെ മോഹനദാസ്, ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ സി ഇസ്മയില്‍, ഗവ.ആശ്രമം ഹൈസ്‌ക്കൂള്‍ പ്രധാനധ്യാപിക കെ.കെ കവിത, സീനിയര്‍ സൂപ്രണ്ട് ജയന്‍ നാല്പുരക്കല്‍, വനിത ശിശു വികസന വകുപ്പ് സീനിയര്‍ സൂപ്രണ്ട് വി.സി സത്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്യാന്‍വാസില്‍ വിരിഞ്ഞത് ചെറുപുഞ്ചിരികള്‍; നിറമെഴുതി  ജില്ലാ കലക്ടര്‍

ബാലികാ ദിനാചരണത്തിന്റെ ഭാഗമായി തിരുനെല്ലിയില്‍ സംഘടിപ്പിച്ച ബാലിക സംരക്ഷണ ക്യാന്‍വാസില്‍ വിദ്യാര്‍ത്ഥികള്‍ ചെറുവരകളുടെ വിസ്മയം തീര്‍ത്തു. ബാലികാ സംരക്ഷണത്തിന്റെ സന്ദേശങ്ങളും വിദ്യാര്‍ത്ഥികള്‍ വരച്ച ചിത്രങ്ങളുമാണ് ക്യാന്‍വാസില്‍ ഇടം പിടിച്ചത്.

കുഞ്ഞുടുപ്പിട്ട പെണ്‍കുട്ടിയുടെ ചിത്രം നിമിഷ നേരം കൊണ്ട് വരച്ച് ജില്ലാ കലക്ടര്‍ ഡോ രേണുരാജ് ക്യാന്‍വാസില്‍ ചിത്രം വരക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രചോദനമായി.  സബ് കലക്ടര്‍ മിസാല്‍ സാഗര്‍ ഭരത്, ഡെപ്യൂട്ടി കലക്ടര്‍മാരായ കെ.അജീഷ്, കെ ദേവകി, തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി ബാലകൃഷ്ണന്‍ തുടങ്ങിയ വിശിഷ്ടാതിഥികളും ക്യാന്‍വാസില്‍ വര്‍ണ്ണ വരകള്‍ തീര്‍ത്തു. തുല്യതക്ക് വേണ്ടിയുള്ള  ആഹ്വാനങ്ങളായിരുന്നു ക്യാന്‍വാസില്‍ വിരിഞ്ഞ ചിത്രങ്ങള്‍ പങ്കുവെച്ചത്. തിരുനെല്ലി ക്ഷേത്രത്തില്‍ എത്തിയ തീര്‍ത്ഥാടകരിലും സന്ദര്‍ശകരിലും ചിത്രങ്ങള്‍ ഒരു പോലെ കാതുകമുണര്‍ത്തി. ക്യാന്‍വാസില്‍ അഭിപ്രായം വരയാക്കി മാറ്റാന്‍ അവരും മറന്നില്ല. വിദ്യാര്‍ഥികളും അധ്യാപകരും വകുപ്പു ജീവനക്കാരും ബാലികാ സംരക്ഷണ സന്ദേശ ക്യാന്‍വാസിന്റെ ഭാഗമായി മാറി.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...