കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതി 

കോട്ടയം: കാർഷിക മേഖലയിൽ ചെലവുകുറഞ്ഞ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കാനായി നടപ്പാക്കുന്ന കാർഷിക യന്ത്രവൽക്കരണ ഉപപദ്ധതിയിലേക്ക് (സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ-സ്മാം) ഫെബ്രുവരി ഒന്നു മുതൽ ഓൺലൈനായി അപേക്ഷിക്കാം.
പദ്ധതിയിലൂടെ കാർഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര, വിളസംസ്‌ക്കരണ, മൂല്യ വർദ്ധിത പ്രവർത്തനങ്ങൾക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും കർഷകർക്ക് സബ്സിഡിയോടെ ലഭിക്കും. വ്യക്തിഗത ഗുണഭോക്താക്കൾക്ക് 40 മുതൽ 60 ശതമാനം വരെയും കർഷക കൂട്ടായ്മകൾ, എഫ്.പി.കൾ, വ്യക്തികൾ, പഞ്ചായത്തുകൾ തുടങ്ങിയവയ്ക്ക് കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ (കസ്റ്റം ഹയറിംഗ് സെന്ററുകൾ) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം  സാമ്പത്തിക സഹായവുമാണ് നൽകുന്നത്. യന്ത്രവൽക്കരണത്തോത് കുറവായ പ്രദേശങ്ങളിൽ യന്ത്രവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കിൽ എട്ടു ലക്ഷം രൂപ വരെ സഹായം നൽകും.

2023-2024 സാമ്പത്തിക വർഷത്തിലെ കാർഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനും ഫാം മെഷിനറി ബാങ്കുകൾ സ്ഥാപിക്കുന്നതിനും കർഷകരുടെ കൂട്ടായ്മകൾ, എഫ്.പി.ഒകൾ, പഞ്ചായത്തുകൾ തുടങ്ങിയവരുടെ അപേക്ഷ ഫെബ്രുവരി ഒന്നു മുതൽ ഓൺലൈനായി നൽകാം.  http://agrimachinery.nic.in/index എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.  അപേക്ഷിക്കുന്ന ഗ്രൂപ്പുകൾക്ക് പാൻകാർഡ്, ബാങ്ക് അക്കൗണ്ട്, രജിസ്‌ട്രേഷൻ എന്നിവ നിർബന്ധമായി ഉണ്ടായിരിക്കണം. കുറഞ്ഞത് എട്ടംഗങ്ങൾ എങ്കിലും ഗ്രൂപ്പുകളിൽ ഉണ്ടായിരിക്കണം.

ഓൺലൈൻ അപേക്ഷ സമർപ്പിച്ചശേഷം ബന്ധപ്പെട്ട അപേക്ഷകളുടെ പകർപ്പും അനുബന്ധ രേഖകളും കൃഷി ഓഫീസറുടെ ശുപാർശയോടെ ജില്ലയിലെ കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ നൽകണം. രജിസ്റ്റർ ചെയ്തിട്ട് കുറഞ്ഞത് മൂന്നു വർഷമെങ്കിലും നല്ല നിലയിൽ പ്രവർത്തിച്ച ഗ്രൂപ്പുകൾക്ക് മുൻഗണന നൽകും.

ഓൺലൈൻ അപേക്ഷയുടെ മുൻഗണനാക്രമവും ബന്ധപ്പെട്ട രേഖകളുടെ  ഭൗതിക പരിശോധനയും അനുസരിച്ച് അർഹരായ അപേക്ഷകർക്ക് പെർമിറ്റ് അനുവദിക്കും. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ച ഗ്രൂപ്പുകളുടെ അപേക്ഷ പരിഗണിക്കില്ല. വിശദവിവരത്തിന് ഫോൺ: 0481 2561585, 9400184590.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...