സഹകരണ വകുപ്പിന് കീഴിലെ സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരം കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് 2024-26 എം.ബി.എ(ഫുള്‍ടൈം) കോഴ്‌സിന് അഭിമുഖം വിക്ടോറിയ കോളെജ് റോഡിന് സമീപത്തെ കോപ്പറേറ്റീവ് ട്രെയിനിങ് കോളെജില്‍ നടക്കും. അടിസ്ഥാന യോഗ്യത 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം. അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും ഇതുവരെ അപേക്ഷ ഫോം സമര്‍പ്പിച്ചിട്ടില്ലാത്തവര്‍ക്കും പങ്കെടുക്കാം. കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ഡ്യൂവല്‍ കോഴ്‌സില്‍ ഫിനാന്‍സ് മാര്‍ക്കറ്റിങ്, ഹ്യൂമന്‍ റിസോഴ്‌സ് ലോജിസ്റ്റിക്‌സ് സിസ്റ്റം എന്നിവയില്‍ സ്‌പെഷ്യലൈസേഷനും അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പും എസ്.സി/എസ്.ടി/ഒ.ഇ.സി/ഫിഷര്‍മാന്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. താത്പര്യമുള്ളവര്‍ ജനുവരി 30 ന് രാവിലെ പത്തിന് കോളെജിലെത്തണമെന്ന് ഡയറക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ www.kicma.ac.in ല്‍ ലഭിക്കും. ഫോണ്‍: