നരേൻ നായകനാകുന്ന മിസ്റ്ററി ഹൊറർ ത്രില്ലർ ചിത്രം ആത്മ ഫസ്റ്റ് ലുക്ക് പോസ്റ്റർ

സുഗീതിന്റെ സംവിധാനത്തിൽ കുടുംബ പ്രേക്ഷകരുടെ പ്രിയ താരം നരേൻ നായകനാകുന്ന ആത്മ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നടൻ ജയം രവി തന്റെ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരൻ പുതുതായി താമസിക്കാൻ എത്തിയ വീട്ടിലെ തന്റെ മുറിയിൽ നിന്നും വ്യത്യസ്തമായ ഒരു സ്ത്രീ ശബ്ദം കേൾക്കാൻ തുടങ്ങുന്നതിനെ ചുറ്റിപ്പറ്റിയാണ് “ആത്മ” ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. താൻ കേൾക്കുന്ന ശബ്ദങ്ങൾക്കു പിന്നിലെ നിഗൂഢതയുടെ ചുരുളഴിയിക്കാൻ അദ്ദേഹം ഒരു അന്വേഷണത്തിൽ ഏർപ്പെടുമ്പോൾ, നിരവധി നിഗൂഢ രഹസ്യങ്ങൾ വെളിപ്പെടുന്നു. അപ്രതീക്ഷിതമായ വഴിത്തിരിവുകളിലൂടെ സഞ്ചരിക്കുകയും പ്രേക്ഷകന് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുകയും ചെയ്യുന്ന ത്രില്ലറാണ് ‘ആത്മ’.

യു എ ഇ യിലെ കദ്രിസ് എന്റർടൈൻമെന്റിന്റെ ബാനറിൽ നജീബ് കാദിരിയാണ് ചിത്രത്തിന്റെ നിർമ്മാണം. പ്രശസ്ത സംവിധായകൻ സുശീന്ദ്രനാണ് തമിഴ്‌നാട്ടിൽ ചിത്രം റിലീസ് ചെയ്യുന്നത്. രാകേഷ് എൻ ശങ്കർ കഥയും തിരക്കഥയും കൈകാര്യം ചെയ്യുന്നു. കൈതി, വിക്രം തുടങ്ങിയ സിനിമകളിലെ മികച്ച പ്രകടനങ്ങളിലൂടെ സൗത്ത് ഇന്ത്യയിൽ മികച്ച നടന്മാരുടെ പട്ടികയിൽ ഇടം നേടിയ നരേൻ, ഓട്ടിസം ബാധിച്ച ഒരു ചെറുപ്പക്കാരന്റെ വെല്ലുവിളി നിറഞ്ഞ വേഷം വളരെ മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.

ദില്ലുക്കു ദുഡ്ഡു 2 എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ മലയാളിയായ ശ്രദ്ധ ശിവദാസാണ് ഈ ചിത്രത്തിലെ നായിക. ബാല ശരവണൻ, കാളി വെങ്കട്ട്, കനിക, വിജയ് ജോണി തുടങ്ങി നിരവധി പ്രമുഖ താരങ്ങളും താരനിരയിൽ ഉൾപ്പെടുന്നു. ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഫിലിപ്പിനോ താരങ്ങളായ ഷെറിസ് ഷീൻ അഗദും ക്രിസ്റ്റീൻ പെന്റിസിക്കോയും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ്. ദുബായിലാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർണമായി നടന്നത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ് : എക്സികുട്ടീവ് പ്രൊഡ്യൂസർ : ബദറുദ്ധീൻ പാണക്കാട്, കഥ, തിരക്കഥ : രാകേഷ് എൻ ശങ്കർ, ഡി ഓ പി : വിവേക് മേനോൻ, മ്യൂസിക് ഡയറക്ടർ : മാങ്ങൽ സുവർണൻ, ശശ്വത് സുനിൽ കുമാർ, സൗണ്ട് എഞ്ചിനീയർ : ഫസൽ എ ബക്കർ, കളറിസ്റ്റ് : ലിജു പ്രഭാകർ, കോസ്റ്റിയൂം ഡിസൈനർ : സരിതാ സുഗീത്, പ്രൊഡക്ഷൻ കൺട്രോളർ : ഹാരിസ് ദേശം, മേക്കപ്പ് : അമൽ, സൗണ്ട് ഡിസൈൻ : ഷിജിൻ മെൽവിൻ മാൻഹാത്തോൺ, അഭിഷേക് നായർ. ആത്മ ചിത്രത്തിന്റെ ഷൂട്ടിംഗ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും. പി ആർ ഓ പ്രതീഷ് ശേഖർ.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...