ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധർ; മന്ത്രി എ.കെ ശശീന്ദ്രൻ

രാജ്യത്തിന്റെ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം വേണമെന്നും മൂല്യങ്ങൾ സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാണെന്നും വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു. 75-ാമത് വയനാട് ജില്ലാതല റിപ്പബ്ലിക്ദിന പരേഡിന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

നമ്മുടെ വഴികാട്ടി ഭരണഘടനയാണ്. ഭരണഘടനയും റിപ്പബ്ലിക്കും ഉയർത്തിപ്പിടിക്കാൻ ഏവരും ഒന്നായി പ്രവർത്തിക്കണം. ഭരണഘടന നൽകുന്ന ആനുകൂല്യങ്ങൾ ഓർത്തിരിക്കണം. ഓരോ ഇന്ത്യക്കാരന്റെയും അഭിമാന മുഹൂർത്തങ്ങളിൽ ഒന്നാണ് ഓരോ റിപ്പബ്ലിക് ദിനവും. മതസൗഹാർദ്ദം കാത്തുസൂക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു. വയനാടും സ്വാതന്ത്ര പോരാട്ടാത്തിന്റെ ചരിത്രം സൃഷ്ടിച്ചതിൽ അഭിമാനം കൊള്ളുന്ന നാടാണ്. പോരാട്ട ഭൂമിയിലെ ത്യാഗോജ്വലമായ മനുഷ്യരോട് നാം കടപ്പെട്ടിരിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. ശാസ്ത്ര സാങ്കേതിക-ആരോഗ്യ- വിദ്യാഭ്യാസ-വ്യവസായ മേഖലയിലെല്ലാം കേരളം മുന്നേറിക്കൊണ്ടിരിക്കുകയാണ്. നാടിന്റെ പുരോഗതിക്ക് അഭൂതപൂർവ്വമായ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ധീരമായ സ്വാതന്ത്ര്യസമരസേനാനികളുടെ സഹനസമരത്തിന്റെയും പോരാട്ടത്തിന്റെയും ഫലമാണ് നിലവിൽ നാം അനുഭവിക്കുന്ന സ്വാതന്ത്ര്യം. നമ്മുടെ പൂർവികരുടെ ത്യാഗത്തെയും സമർപ്പണത്തെയും ഓർമ്മിക്കാനാണ് ഈ ദിനം ഒത്തുചേരുന്നത്. അവരുടെ മനക്കരുത്തും പോരാട്ടവീര്യവുമാണ് വിദേശ ശക്തികൾക്ക് പൂർണമായി അടിമ പെടുമായിരുന്ന നമ്മുടെ രാജ്യത്തെ തിരിച്ചുപിടിക്കാൻ സഹായിച്ചത്. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യ സമരത്തിന് ഭാഗമായുള്ള ഓരോ സംഭവങ്ങളും നേട്ടങ്ങളും അഭിമാനത്തോടെ ഓർക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി നാം കൊണ്ടുനടക്കുന്ന മതേതര സംസ്കാരം ഇടിവ് സംഭവിക്കാതെ കാത്തുസൂക്ഷിക്കാൻ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.

പരേഡില്‍ മന്ത്രി എ കെ ശശീന്ദ്രൻ, ജില്ലാ കളക്ടര്‍ ഡോ.രേണു രാജ്, ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ എന്നിവർ അഭിവാദ്യം സ്വീകരിച്ചു. മന്ത്രി ദേശീയ പതാക നിവര്‍ത്തി. ബാന്‍ഡ് ടീം കൂടാതെ 25 പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. ടി.സിദ്ദിഖ് എം.എൽ.എ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്‌റ്റിൻ ബേബി, എ.ഡി.എം എൻ. ഐ ഷാജു, സബ് കലക്ടർ മിസൽ സാഗർ ഭരത്, ഡെപ്യൂട്ടി കലക്ടർ കെ. അജീഷ്, സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീം, സ്വാതന്ത്രസമര സേനാനികൾ, ഉന്നത പോലീസ് ഉദ്യോഗസ്ഥർ, വകുപ്പുതല ഉദ്യോഗസ്ഥർ,തുടങ്ങിയവർ പങ്കെടുത്തു.

പരേഡിൽ സേനാ വിഭാഗത്തിൽ ഡി.എച്ച്.ക്യു ഒന്നാം സ്ഥാനവും എക്സൈസ് രണ്ടാം സ്ഥാനവും നേടി. എൻ.സി.സി വിഭാഗത്തിൽ മുട്ടിൽ ഡബ്ല്യു എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജ് ഒന്നാം സ്ഥാനവും, പിണങ്ങോട് ഡബ്ല്യു ഒ. എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എസ്.പി.സി യിൽ പിണങ്ങോട് ഡബ്ല്യു ഒ. എച്ച്.എസ്. എസ് ഒന്നാം സ്ഥാനവും, തരിയോട് നിർമ്മല എച്ച്.എസ്.എസ് രണ്ടാം സ്ഥാനവും നേടി. പരേഡിൽ പങ്കെടുത്തവർക്ക് പ്രോത്സാഹന സമ്മാനവും നൽകി.

റിപ്പബ്ലിക് ദിനാഘോഷ നിറവിൽ വയനാട് ജില്ല

രാജ്യത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷം വിപുലമായി ആഘോഷിച്ച് വയനാട് ജില്ല. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ വനം, വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ വിശിഷ്ടാതിഥിയായി. രാവിലെ 8.30 യോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 9 ന് മന്ത്രി ദേശീയ പതാക നിവര്‍ത്തി പരേഡിന് അഭിവാദ്യം സ്വീകരിച്ചു. തുടര്‍ന്ന് മന്ത്രി റിപ്പബ്ലിക്ദിന സന്ദേശം നല്‍കി. പരേഡില്‍ 25 പ്ലാറ്റൂണുകളാണ് ഇത്തവണ അണിനിരന്നത്. നൂൽപ്പുഴ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ എ.ജെ അമിത് സിംഗ് പരേഡ് കമാന്‍ഡറായിരുന്നു. വയനാട് ഡി.എച്ച്.ക്യു റിസര്‍വ്വ് സബ് ഇന്‍സ്‌പെക്ടര്‍ എസ് ബെന്നിയായിരുന്നു സെക്കന്റ് ഇന്‍ കമാന്‍ഡര്‍. മാനന്തവാടി എസ്.പി.സി സംഘം ബാന്റ് വാദ്യമൊരുക്കി. പോലീസ്, എക്സൈസ്, ഫോറസ്റ്റ്, വിമുക്തഭടൻമാർ എന്നിവര്‍ക്ക് പുറമെ ജില്ലയിലെ വിവിധ സ്‌ക്കൂളുകളിലേയും കേളേജുകളിലേയും എന്‍.സി.സി, എസ്.പി.സി, സ്‌ക്കൗട്ട് ആന്‍ഡ് ഗൈഡ്സ് പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു. 

പോലീസ്, എക്‌സൈസ് , ഫോറസ്റ്റ് പ്ലാറ്റൂണുകള്‍ക്കു പുറമെ മുട്ടില്‍ ഡബ്ല്യു എം.ഒ കോളേജ്, കല്‍പ്പറ്റ എന്‍.എം.എസ്.എം കോളേജ്, കല്‍പ്പറ്റ എസ്.കെ.എം.ജെ സ്കൂൾ, ചുണ്ടേല്‍ ആര്‍.സി.എച്ച്.എസ്.എസ്, തരിയോട് നിര്‍മ്മല എച്ച്.എസ്.എസ്, പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ്, എന്നിവിടങ്ങളിലെ എന്‍.സി.സി പ്ലാറ്റൂണുകളും പിണങ്ങോട് ഡബ്ല്യു.ഒ.എച്ച് എസ് എസ്, തരിയോട് നിര്‍മ്മല എച്ച്.എസ്.എസ്, കണിയാമ്പറ്റ ജി.എം.ആർ. എസ്, നല്ലൂർനാട് എ.എം ആർ എച്ച്.എസ്.എസ്, പടിഞ്ഞാറത്തറ ജി.എച്ച്.എസ്, മുണ്ടേരി ജി.വി.എച്ച്.എസ്, കണിയാരം ജി.കെ.എം.എച്ച്.എസ്.എസ്, തരിയോട് ജി.എച്ച്.എസ്.എസ്, പനമരം ജി.എച്ച്.എസ്.എസ്, മീനങ്ങാടി ജി.എച്ച്.എസ്.എസ് എന്നീ എസ്.പി.സി പ്ലാറ്റൂണുകളും കൽപ്പറ്റ എൻ.എസ്.എസിൻ്റെ സ്കൗട്ട്, ഗൈഡ്‌സ് പ്ലാറ്റൂണും കാക്കവയൽ ജി.എച്ച്.എസ്.എസ് ജെ.ആര്‍.സി പ്ലാറ്റൂണുകളുമാണ് പങ്കെടുത്തത്.

നടവയൽ സെൻ്റ് തോമസ് എച്ച് എസ് എസിൻ്റെ ദേശഭക്തി ഗാനം, കല്‍പ്പറ്റ എസ്.കെ.എം.ജെ.എച്ച്.എസ്.എസിന്റെ നാടൻപാട്ട് എന്നിവയും നടന്നു. സർവ്വീസിൽ നിന്നും വിരമിക്കുന്ന എ.ഡി.എം എൻ.ഐ ഷാജുവിന് ജില്ലാ ഭരണകൂടത്തിൻ്റെ ഉപഹാരം മന്ത്രി നൽകി. ചടങ്ങില്‍ പരേഡില്‍ പങ്കെടുത്ത പ്ലാറ്റൂണുകള്‍ക്കുള്ള സമ്മാന വിതരണവും നടന്നു. പൂർണമായും ഹരിത ചട്ടങ്ങള്‍ പാലിച്ചാണ് പരിപാടികൾ നടന്നത്.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...