സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ജില്ലാ സെമിനാർ ഇന്ന്

മന്ത്രി പി. രാജീവ് ഉദ്ഘാടനം നിർവഹിക്കും

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ്റെ എറണാകുളം ജില്ലാ സെമിനാർ ഇന്ന് ജനുവരി 27  ശനിയാഴ്ച  രാവിലെ 10 മുതൽ കലൂർ എം.ഇ.എസ് ഹാളിൽ നടക്കും.  വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് അദ്ധ്യക്ഷത വഹിക്കുന്ന സെമിനാറിൽ ജില്ലയിലെ വിവിധ ന്യൂനപക്ഷ സംഘടനാ നേതാക്കൾ ആശംസകൾ അറിയിക്കും. മുന്നൂറോളം ന്യൂനപക്ഷ സംഘടനാ പ്രതിനിധികൾ സെമിനാറിൽ പങ്കെടുക്കും.

സെമിനാറിൽ ‘ന്യൂനപക്ഷ സമൂഹവും വിജ്ഞാനവും തൊഴിലും’ എന്ന വിഷയത്തിൽ നോളജ് ഇക്കോണമി മിഷൻ റിജീയണൽ പ്രോജക്‌ട് മാനേജർ നീതു സത്യൻ അവതരണം നടത്തും. ‘ന്യൂനപക്ഷങ്ങൾക്കായുള്ള ക്ഷേമ പദ്ധതികൾ’ എന്ന വിഷയത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം പി. റോസ സംസാരിക്കും. ‘കേരള സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ആക്‌ട് എന്ത്? എന്തിന്?’ എന്ന വിഷയത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അംഗം സൈഫുദ്ദീൻ ഹാജി വിഷയാവതരണം നടത്തും.

ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ അവകാശങ്ങളെപ്പറ്റിയും ലഭ്യമാകേണ്ട ആനുകൂ ല്യങ്ങളെപ്പറ്റിയും ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ ജില്ലകളിൽ ഇത്തരം സെമിനാറുകൾ സംഘടിപ്പിച്ചു വരുന്നത്.

Leave a Reply

spot_img

Related articles

നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം

ഇറാൻ തടവിലാക്കിയ നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം. മൂന്നാഴ്ചത്തേക്കാണ് ഇറാൻ മോചനം അനുവദിച്ചത്മെഡിക്കല്‍ ഉപദേശ പ്രകാരം ചികിത്സക്കായാണ് നര്‍ഗീസിന്റെ അഭിഭാഷകന്‍ മുസ്തഫ...

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...