വെള്ളിയാമറ്റത്തെ തൊഴിലുറപ്പുകാര്‍ക്ക് അഭിനന്ദനങ്ങളുമായി  മന്ത്രി റോഷി അഗസ്റ്റിന്‍

തൊഴിലുറപ്പ് പദ്ധതിയില്‍ നടപ്പ്  സാമ്പത്തിക വര്‍ഷം കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ പൂര്‍ത്തീകരിച്ച വെള്ളിയാമാറ്റം ഗ്രാമപഞ്ചായത്തിലെ തൊഴിലാളികളെ അഭിനന്ദിക്കുന്നതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നേരിട്ടെത്തി.  കലയന്താനി കൊന്താലപ്പള്ളി ജുമ മസ്ജിദ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍  അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി  മുഖ്യാതിഥി ആയിരുന്നു.  തൊഴിലുറപ്പ് പദ്ധതിയില്‍ 100 ശതമാനം വിജയം കൈവരിക്കാന്‍ വെള്ളിയാമറ്റം പഞ്ചായത്തിന് സാധിച്ചത് വലിയ നേട്ടമാണെന്ന് മന്ത്രി പറഞ്ഞു. 100 കഴിഞ്ഞപ്പോള്‍  100 തൊഴില്‍ദിനങ്ങള്‍ കൂടി നല്‍കിയത്  സംസ്ഥാനസര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ചാണ്. ആ ഫണ്ട് വിനിയോഗത്തില്‍ സംസ്ഥാനത്തെ  ആദ്യപഞ്ചായത്തായി വെള്ളിയാമറ്റം മാറി. ഈ അപൂര്‍വനേട്ടം കൈവരിച്ചതില്‍ പഞ്ചായത്ത് ഭരണസമിതിയേയും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച എല്ലാവരെയും മന്ത്രി യോഗത്തില്‍ അഭിനന്ദിച്ചു.

 ക്ഷേമപെന്‍ഷന്‍, വിദ്യാര്‍ഥികളുടെ പഠനം, കുട്ടികളുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തി അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയ  സ്‌കൂളുകള്‍,  തുടങ്ങിയ മാറ്റങ്ങള്‍ വ്യക്തമാക്കുന്നത് നാടിന്റെ പുരോഗതിയെയാണ്. ലോകത്തിലെവിടെയും പോയി പഠിക്കാനുള്ള തരത്തില്‍ പ്രാഥമികതലം മുതല്‍ മികച്ച വിദ്യാഭ്യാസം നല്കി കുട്ടികളെ സജ്ജരാക്കുന്ന വിദ്യാഭ്യാസനയമാണ് കേരളത്തിന്റേതെന്നും മന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസരംഗത്ത് സര്‍വകലാശാലകളെയും കോളേജുകളെയും കൂടുതല്‍ ബലിഷ്ഠമാക്കണം. വിദേശത്തുനിന്നുള്ള കുട്ടികള്‍ നമ്മുടെ സംസ്ഥാനത്തു വന്നു പഠിക്കണം. കോവിഡിനു ശേഷം ഒട്ടനവധി വിദേശവിനോദസഞ്ചാരികള്‍ കേരളത്തിലെത്തുന്നുണ്ട്. ഇവര്‍ക്കു പഠനത്തിനായി കേരളത്തില്‍ മെച്ചപ്പെട്ട സൗകര്യം ലഭിക്കുകയാണെങ്കില്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെ തന്നെ മാറ്റിമറിക്കാനാകും.
50 പുതിയ ഡോക്ടര്‍മാരുടെ പോസ്റ്റ് അനുവദിച്ചു, സര്‍ക്കാര്‍ സീറ്റില്‍ നഴ്സിങ് പഠിക്കാം, എമര്‍ജന്‍സി മെഡിസിന്‍ ഡിപ്പാര്‍ട്ട്മെന്റ് ഇടുക്കിയില്‍ ആരംഭിച്ചു, തുടങ്ങി ആരോഗ്യരംഗത്തും മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തും മികച്ച മാറ്റങ്ങള്‍ കൊണ്ടുവരാനായി.  ഒന്നേമുക്കാല്‍ ലക്ഷം സംരംഭങ്ങള്‍ ഈ സംരഭകത്വവര്‍ഷത്തില്‍ ആരംഭിച്ചു. സംസ്ഥാനത്ത് പതിനോരായിരം കോടി രൂപയുടെ നിക്ഷേപമുണ്ടായി. മൂന്നരലക്ഷം യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിച്ചു. പുതിയ സംരഭങ്ങള്‍ കണ്ടെത്താനും ആശയങ്ങള്‍ രൂപീകരിക്കാനും വ്യവസായിക സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാനും കേരളത്തിന് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.

പരിപാടിയില്‍ വെള്ളിയാമറ്റം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു അധ്യക്ഷത വഹിച്ചു.  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ്ജ് ടോമി കാവാലം, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷെമീന അബ്ദുള്‍ കരീം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. എസ്. ജോണ്‍, ടെസ്സിമോള്‍ മാത്യു, വെളളിയാമറ്റം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഭിലാഷ് രാജന്‍, ഷൈല സുരേഷ്, രാജി ചന്ദ്രശേഖരന്‍, ഷേര്‍ളി ജോസുകുട്ടി, കൃഷ്ണന്‍ വി.കെ, ലാലി ജോസി, പഞ്ചായത്ത് സെക്രട്ടറി പി. എസ്. സെബാസ്റ്റ്യന്‍, ജോയിന്റ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ ബിന്‍സ് സി. തോമസ്, ബി.ഡി.ഒ അജയ് എ.ജെ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...