കനല്‍ കര്‍മപദ്ധതി സംഘടിപ്പിച്ചു

പത്തനംതിട്ട ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കനല്‍ കര്‍മപദ്ധതിയുടെ ബോധവത്ക്കരണ ക്ലാസ് കാതോലിക്കറ്റ് കോളജില്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. സിന്ധു ജോണ്‍സ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വനിതാ,ശിശു വികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി മുഖ്യപ്രഭാഷണം നടത്തി. ദിശ ഡയറക്ടര്‍ അഡ്വ. എം. ബി  ദിലീപ്  കുമാര്‍ ലിംഗനീതി സമത്വം, ജന്‍ഡര്‍ റിലേഷന്‍ എന്ന വിഷയത്തില്‍ ബോധവത്ക്കരണ ക്ലാസ് നയിച്ചു. എന്‍എസ്എസ് പ്രോഗ്രം ഓഫീസര്‍ ഡോ. ഗോകുല്‍ ജി നായര്‍, ആന്‍സി സാം, സി.ഡബ്ലു.എഫ് ഡോ. അമല മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു. 

Leave a Reply

spot_img

Related articles

നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം

ഇറാൻ തടവിലാക്കിയ നൊബേല്‍ ജേതാവ് നര്‍ഗീസ് മുഹമ്മദിക്ക് താത്ക്കാലിക മോചനം. മൂന്നാഴ്ചത്തേക്കാണ് ഇറാൻ മോചനം അനുവദിച്ചത്മെഡിക്കല്‍ ഉപദേശ പ്രകാരം ചികിത്സക്കായാണ് നര്‍ഗീസിന്റെ അഭിഭാഷകന്‍ മുസ്തഫ...

വന്ദേഭാരത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു

എഞ്ചിൻ തകരാർ മൂന്നര മണിക്കൂറോളം ഷൊർണ്ണൂരിൽ പിടിച്ചിട്ട വന്ദേഭാരത് പുതിയ എഞ്ചിൻ ഘടിപ്പിച്ച് തിരുവനന്തപുരത്തേക്ക് യാത്രയായി

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു

ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മര്‍ദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി പുത്തന്‍പറമ്പില്‍ നടരാജന്റെ മകന്‍ വിഷ്ണുവാണ് (34) മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു...

നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം; പുതിയ നിയമനം പത്തനംതിട്ട കളക്ടറേറ്റിൽ സീനിയർ സൂപ്രണ്ടായി

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്ക് സ്ഥലംമാറ്റം.കോന്നി തഹസില്‍ദാര്‍ സ്ഥാനത്തുനിന്നു മാറ്റിയാണ് പത്തനംതിട്ട കളക്ടറേറ്റിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയിലേക്ക് നിയമിക്കാൻ സര്‍ക്കാര്‍...