പാലക്കാട് ജില്ലയിലെ ഹോമിയോപ്പതി വകുപ്പിലെ ഫാര്‍മസിസ്റ്റ് ഗ്രേഡ് II (കാറ്റഗറി നമ്പര്‍: 089/2018) തസ്തികയ്ക്കായി 2020 നവംബര്‍ 17 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2023 നവംബര്‍ 16 ന് പൂര്‍ത്തിയായതിനാല്‍ നവംബര്‍ 17 മുതല്‍ റാങ്ക് പട്ടിക റദ്ദാക്കി. ജില്ലയിലെ മുനിസിപ്പല്‍ കോമണ്‍ സര്‍വ്വീസിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് II തസ്്തികയിലേക്ക് (കാറ്റഗറി നമ്പര്‍ 571/2014) 2020 ഫെബ്രവരി 10 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി 2023 ഫെബ്രുവരി 10 ന് പൂര്‍ത്തിയായതിനാല്‍ ഫെബ്രുവരി 11 മുതല്‍ റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.