കോഴി കൂവിയാൽ കോഴിക്ക് കേൾക്കുമോ?

ഒരു പൂവന്‍കോഴിയുടെ കൂവല്‍ വളരെ ദൂരത്തേക്ക് കേള്‍ക്കാന്‍ സാധിക്കുമെന്ന കാര്യം എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? കൂവുന്ന കോഴിയുടെ വളരെ അടുത്തുനിന്നാല്‍ ആ കൂവല്‍ ശബ്ദം നമ്മുടെ കേള്‍വിയെപ്പോലും പ്രതികൂലമായി ബാധിച്ചേക്കാം. പൂവന്‍കോഴിയുടെ തലയില്‍ റെക്കോര്‍ഡര്‍ ഘടിപ്പിച്ച് ഗവേഷകര്‍ കണ്ടെത്തിയത് ഈ കൂവല്‍ശബ്ദത്തിന് 130 ഡെസിബെല്‍ വരെ തീവ്രതയുണ്ടെന്നാണ്. ഇത് അന്തരീക്ഷത്തിലേക്ക് ഉയരാനൊരുങ്ങുന്ന ഒരു ജെറ്റ് വിമാനത്തില്‍ നിന്നും പതിനഞ്ചു മീറ്റര്‍ അകലെ നിന്നുകൊണ്ട് ജെറ്റിന്‍റെ എഞ്ചിന്‍ശബ്ദം കേള്‍ക്കുന്നതിനു തുല്യമാണ്.
ഗവേഷകര്‍ പൂവന്‍കോഴികളുടെ തലയോടിന്‍റെ ത്രീഡി എക്സ്റേ ഇമേജുകള്‍ മൈക്രോ കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി സ്കാനിലൂടെ തയ്യാറാക്കി. പൂവന്‍കോഴി കൂവാനായി കൊക്ക് തുറക്കുമ്പോള്‍ അതിന്‍റെ ഇയര്‍ഡ്രമ്മിന്‍റെ അമ്പതുശതമാനത്തോളം മൃദുകോശങ്ങള്‍ കൊണ്ട് മൂടപ്പെടുമെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇക്കാരണം കൊണ്ട് കൂവലിന്‍റെ അതേ ശബ്ദതീവ്രത കോഴിക്ക് സ്വയം കേള്‍ക്കേണ്ടിവരുന്നില്ല.

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

ഇന്ന് ജൂനിയർ ഡോക്ട‌ർമാരുടെ നിരാഹാര സമരം

കേരള മെഡിക്കൽ പിജി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സംസ്ഥാനത്തെ ജൂനിയർ ഡോക്ടർമാർ നിരാഹാര സമരം നടത്തും. ബംഗാളിലെ...

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു

തിരുവനന്തപുരത്ത് മ്യൂറിൻ ടൈഫസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 75കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.ചെള്ള് പനിക്ക് സമാനമായ ബാക്ടീരിയൽ രോഗം ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് അപൂർവമായാണ്. രോഗി...