പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികജാതി വിഭാഗം ഗ്രൂപ്പുകള്‍ക്കുള്ള വാദ്യോപകരണങ്ങളുടെ വിതരണം അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷികപദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന കലാകേളി പദ്ധതിപ്രകാരമാണ് വാദ്യോപകരണങ്ങളുടെ വിതരണം നടത്തിയത്. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഗുണഭോക്താക്കളായ നിരണം ഗ്രാമപഞ്ചായത്തിലെ പെണ്‍പെരുമ വാദ്യകലാസംഘം ശിങ്കാരിമേളവും നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ നിഷ അശോകന്‍, എം.ജി. രവി, ഏബ്രഹാം തോമസ്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിനു തൂമ്പുംകുഴി, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ മറിയാമ്മ ഏബ്രഹാം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സോമന്‍ താമരച്ചാലില്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം വിജി നൈനാന്‍, വിശാഖ് വെണ്‍പാല, ചന്ദ്രലേഖ, അനീഷ്, രാജു പുളിമ്പള്ളില്‍, ബിഡിഒ ലിബി സി മാത്യു, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ഫിലിപ്പ് കെ. മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.