ഇടുക്കി അഡിഷണൽ ജില്ലാ മജിസ്ട്രേറ്റായി അനി വി.എന്‍ ചാർജ്ജെടുത്തു . എറണാകുളം ജില്ലയില്‍ മുവാറ്റുപുഴ ആര്‍ഡിഒ ആയിരുന്നു. കണ്ണൂര്‍, ത്യശൂര്‍ ജില്ലകളില്‍ ഡെപ്യൂട്ടി കളക്ടര്‍ ആയി ജോലി ചെയ്തിട്ടുണ്ട്. പെരുമ്പാവൂർ സ്വദേശയാണ്. ഇടുക്കി കലക്ടറേറ്റിൽ ജൂനിയർ സൂപ്രണ്ട് അയി ജോലി ചെയ്ത പരിചയം ഇദ്ദേഹത്തിനുണ്ട്. മുവാറ്റുപുഴ ആര്‍ഡിഒ ആയി ഷൈജു പി ജേക്കബിന് സ്ഥലമാറ്റം ലഭിച്ച ഒഴിവിലാണ് പുതിയ എ ഡി എം നിയമിതനായത്.