വെളിയന്നൂരിൽ വനിത കമ്മീഷൻ സെമിനാർ സംഘടിപ്പിച്ചു

കോട്ടയം: കേരള വനിത കമ്മീഷനും വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ജാഗ്രതാ സമിതിയും കുടുംബശ്രീ സി.ഡി.എസും ചേർന്ന് വെളിയന്നൂർ ഗ്രാമപഞ്ചായത്തിൽ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു. വെളിയന്നൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ സംസ്ഥാന വനിത കമ്മീഷനംഗം അഡ്വ. ഇന്ദിര രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി അധ്യക്ഷത വഹിച്ചു. സ്ത്രീ ശാക്തീകരണവും സ്ത്രീധന പീഢനങ്ങളും എന്ന വിഷയത്തിൽ അഡ്വ. സിന്ധു മാത്യുവും സ്ത്രീകളും സാമൂഹിക പദവിയും എന്ന വിഷയത്തിൽ ജെൻഡർ റിസോഴ്‌സ് പേഴ്‌സൺ കെ.എൻ. ഷീബയും വിഷയം അവതരിപ്പിച്ചു.

സ്ത്രീകൾ സമൂഹത്തിൽ നേരിടുന്ന പ്രശ്‌നങ്ങൾ, സ്ത്രീധനമുക്ത കേരളത്തെ വാർത്തെടുക്കൽ,  സ്ത്രീ സുരക്ഷാ നിയമങ്ങൾ, സാമൂഹിക തുല്യത എന്നീ വിഷയങ്ങളിൽ ചർച്ച നടന്നു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിനി സിജു, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അർച്ചന രതീഷ്, ജോമോൻ ജോണി, സണ്ണി പുതിയിടം, ഗ്രാമപഞ്ചായത്തംഗങ്ങളായ ജിൻസൻ ജേക്കബ്, തങ്കമണി ശശി, ജിമ്മി ജെയിംസ്, ബിന്ദു ഷിജു, അനുപ്രിയ സോമൻ, ബിന്ദു സുരേന്ദ്രൻ, ബിന്ദു മാത്യൂ, ഉഷാ സന്തോഷ്, വെളിയന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി റ്റി. ജിജി, ഐ.സി.ഡി.എസ്. സൂപ്പർവൈസർ എസ്. വിഷ്ണുപ്രിയ, സി.ഡി.എസ്. ചെയർപേഴ്‌സൺ അശ്വതി ദിപിൻ എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു

പൂജാ ബംബർ ഫലം പ്രഖ്യാപിച്ചു. 12 കോടി ആലപ്പുഴയിൽ വിറ്റ JC 325526 ടിക്കറ്റിന്. രണ്ടാം സമ്മാനം ഒരു കോടി വീതം 5 പേർക്ക്.JA...

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...