വാട്ടര്‍ എ.ടി.എം സ്ഥാപിച്ച് പരുതൂര്‍ ഗ്രാമപഞ്ചായത്ത്

പൊതുജനങ്ങള്‍ക്കായി വാട്ടര്‍ എ.ടി.എം സ്ഥാപിച്ച് പരുതൂര്‍ ഗ്രാമപഞ്ചായത്ത്. പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവില്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലാണ് വാട്ടര്‍ എ.ടി.എം സ്ഥാപിച്ചത്. പഞ്ചായത്തില്‍ വിവിധ സേവനങ്ങള്‍ക്കായി എത്തുന്നവര്‍, വഴിയാത്രക്കാര്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ക്ക് വാട്ടര്‍ എ.ടി.എം ഉപകാരപ്രദമാകും. വാട്ടര്‍ എ.ടി.എം മുഖേനെ സാധാരണ വെള്ളം, ചൂട് വെള്ളം, തണുത്ത വെള്ളം എന്നിവ ലഭിക്കും. ഇതില്‍ സാധാരണ വെള്ളം സൗജന്യമായും ചൂട്, തണുത്ത വെള്ളം ലിറ്ററിന് ഒരു രൂപ നിരക്കിലുമാണ് ലഭിക്കുക. ഇതിനായി ഒരു രൂപ നാണയം വാട്ടര്‍ എ.ടി.എമ്മില്‍ നിക്ഷേപിച്ചാല്‍ മതി. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പള്ളിപ്പുറം കുടുംബാരോഗ്യ കേന്ദ്രത്തിലും വെള്ളിയാങ്കല്ല് പാര്‍ക്കിനു സമീപത്തും അടുത്തമാസം വാട്ടര്‍ എ.ടി.എം സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമപഞ്ചായത്ത് ഭരണസമിതി.
പരുതൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ സ്ഥാപിച്ച വാട്ടര്‍ എ.ടി.എം പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. പരുതൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി.എം. സക്കരിയ അധ്യക്ഷനായ പരിപാടിയില്‍ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈമ ഉണ്ണികൃഷ്ണന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷിത ദാസ്, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഭി എടമന, ബ്ലോക്ക് മെമ്പര്‍മാരായ പി.ടി.എം ഫിറോസ്, എ.കെ.എം അലി, രജനി ചന്ദ്രന്‍, ബി.ഡി.ഒ സരിത, രാമദാസ് പരുതൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...