ഇടുക്കി എസ്.പിക്ക് സംസ്ഥാന പൊലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍

സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണർ  പുരസ്‌കാരത്തിന്  ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി. കെ അര്‍ഹനായി. 2022 ലെ പുരസ്‌കാരമാണ് ലഭിച്ചിരിക്കുന്നത് . കോഴിക്കോട് പേരാമ്പ്ര എ.എസ്.പി ആയിരിക്കെ സ്വര്‍ണ്ണ കടത്തുമായി ബന്ധപ്പെട്ട  സംഘം, ഇര്‍ഷാദ് എന്ന യുവാവിനെ തട്ടിക്കൊണ്ടു പോയി വധിച്ച കേസിലെ കുറ്റാന്വേഷണ മികവിനാണ്  അംഗീകാരം.   കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയും  2018 ഐ.പി.എസ്. ബാച്ചിലെ ഉദ്യോഗസ്ഥനുമാണ് . നവംബര്‍ 14 ന്  ഇടുക്കി ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റ അദ്ദേഹം ഒറ്റപ്പാലം, തലശ്ശേരി, പേരാമ്പ്ര എന്നീ സ്ഥലങ്ങളില്‍ എ എസ് പി യായും, കെ എ പി 4 ബറ്റാലിയന്‍ കമാന്‍ഡന്റ് ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.  എസ്.പിക്ക് പുറമെ ജില്ലയിൽ നിന്ന്   ടെലി കമ്മ്യൂണിക്കേഷന്‍ വിഭാഗത്തിൽ നിന്നുള്ള നാല് പേർ ഉൾപ്പടെ ആകെ  9 ഉദ്യോഗസ്ഥര്‍ക്ക്   ബാഡ്ജ് ഓഫ് ഹോണര്‍ ബഹുമതിലഭിച്ചു.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...