1111 വനിതകള്‍ അണിനിരക്കുന്ന സ്വരം 2K24 പാട്ടുത്സവം നാളെ

1111 വനിതകള്‍ അണിനിരക്കുന്ന ‘സ്വരം 2K24 പാട്ടുത്സവം” മെഗാ സിംഗിങ് മാരത്തോണ്‍ നാളെ.

പരിപാടി രാവിലെ 9 മുതല്‍ രാത്രി 8 വരെ

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ 1111 വനിതകളെ അണിനിരത്തി സ്വരം 2K24 പാട്ടുത്സവം മെഗാ സിംഗിങ് മാരത്തോണ്‍ സംഘടിപ്പിക്കുന്നു. പാലക്കാട് ജോബീസ് മാളില്‍ നാളെ (ഫെബ്രുവരി രണ്ട്) രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ട് വരെയാണ് പരിപാടി. തിരികെ സ്‌കൂളിലേക്ക് ക്യാമ്പയിനിന്റെ സമാപന പ്രവര്‍ത്തനങ്ങളോടനുബന്ധിച്ചാണ് 10 മണിക്കൂര്‍ തുടര്‍ച്ചയായി മലയാള ഗാനങ്ങള്‍ പാടുന്ന മെഗാ സിംഗിങ് മാരത്തോണ്‍ സംഘടിപ്പിക്കുന്നത്. കുടുംബശ്രീ ത്രിതല സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതിയകാല സാധ്യതകള്‍ക്കനുസൃതമായി നൂതന പദ്ധതികള്‍ ഏറ്റെടുക്കാന്‍ അയല്‍ക്കൂട്ടങ്ങളെ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയും നടപ്പാക്കിയ തിരികെ സ്‌കൂളിലേക്ക് ക്യാമ്പയിന്‍ ജില്ലയില്‍ വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
മെഗാ സിംഗിങ് മാരത്തോണ്‍ എന്ന ഇനത്തിലും ഏറ്റവും കൂടുതല്‍ പേര്‍ പരമ്പരാഗാത ഗാനങ്ങള്‍ ആലപിച്ച ഇനത്തിലും ലോക റെക്കോര്‍ഡ് ലഭിക്കാന്‍ സാധ്യതയുള്ള പരിപാടിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്, ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര, ത്രിതല പഞ്ചായത്ത്-നഗരസഭ മേധാവികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കലാ സാംസ്‌കാരിക സാമൂഹിക രംഗത്തുള്ളവര്‍, ജില്ലയിലെ 97 സി.ഡി.എസുകളിലെയും അംഗങ്ങള്‍, പൊതുജനങ്ങള്‍ പങ്കെടുക്കും.

Leave a Reply

spot_img

Related articles

ബിപിൻ സി ബാബുവിനെതിരെ കേസെടുത്തു

ആലപ്പുഴ കായംകുളത്ത് സി പി എം വിട്ട് ബി ജെ പിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസെടുത്തു.ഭാര്യ മിനിസ...

ആലപ്പുഴ വാഹനാപകടം; കെഎസ്ആർടിസി ഡ്രൈവറെ പ്രതിചേർത്തു

ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്.പ്രാഥമിക...

കണ്ണൂർ അഴീക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഒഡീഷ സ്വദേശി രമേഷ് ദാസാണ് മരിച്ചത്. തലയ്ക്ക് കല്ലിട്ടാണ് രമേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.അഴീക്കൽ ഹാർബറിന്...

പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളി

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിതള്ളി. കെ. എസ്....