മാരകായുധങ്ങള്‍ കാട്ടി കവര്‍ച്ച; സംഘം കൊച്ചിയിൽ പിടിയില്‍

മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഘം കൊച്ചിയിൽ പിടിയില്‍.

കരുനാഗപ്പള്ളി തോപ്പില്‍ വീട്ടില്‍ ജോണ്‍ ബ്രിട്ടോ (40), പോത്തന്‍കോട് ആണ്ടൂര്‍കോണം സുനില്‍ ഭവനില്‍ ഷീല (47), കുറവിലങ്ങാട് ചീമ്പനാല്‍വീട്ടില്‍ ലിജോ തങ്കച്ചന്‍, നമ്പ്യാരത്ത് വീട്ടില്‍ ആല്‍ബില്‍ എന്നിവരെയാണ് കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തത്.

വീട് പണയത്തിനെടുത്തു നല്‍കാമെന്നു വിശ്വസിപ്പിച്ച് വിളിച്ചുവരുത്തിയായിരുന്നു കവർച്ച.

വൈറ്റില ആമ്പേലിപ്പാടം റോഡിലുള്ള വീട്ടില്‍ വിളിച്ചുവരുത്തി കാര്‍, ലാപ്ടോപ്പ്, 12 മൊബൈല്‍ ഫോണുകള്‍, ആപ്പിള്‍ മാക്ക് ബുക്ക്, 8 പവന്‍ സ്വര്‍ണം, 16,350 രൂപ, ഒപ്പിട്ട ചെക്ക് ബുക്ക് എന്നിവ കവരുകയായിരുന്നു.

അക്കൗണ്ടില്‍നിന്ന് 6,95,000 രൂപ പിന്‍വലിക്കുകയും ചെയ്തു. പ്രതികളില്‍നിന്ന് മോഷണമുതലുകള്‍ കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു .

Leave a Reply

spot_img

Related articles

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

താമരക്കുളം കൊട്ടക്കാശ്ശേരി ചിറമൂല വടക്കേതില്‍ അനൂപി( 24 ) നെ യാണ് അതിവേഗ പ്രത്യേക കോടതി ജഡ്ജ് ടി. മഞ്ജിത്ത് ഇന്ത്യന്‍ ശിക്ഷാനിയമവും പോക്സോ...

റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറി കത്തിനശിച്ചു

.ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം നിർത്തിയിട്ട ലോറിയാണ് കത്തി നശിച്ചത്. ഡ്രൈവർ വിശ്രമത്തിനായി നിർത്തിയിട്ട സമയത്ത് മുൻപിലെ കാബിനിൽ നിന്ന് തീ പടരുകയായിരുന്നു. പുക...

തൃശ്ശൂർ കൊടകര കുഴല്‍പ്പണ കേസില്‍ വീണ്ടും ആരോപണവുമായി തിരൂര്‍ സതീഷ്

ബിജെപിയുടെ തൃശൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ഒമ്പതു കോടി രൂപ കള്ളപ്പണം സൂക്ഷിച്ചുവെന്നും പിന്നീട് ഈ പണം എവിടേക്ക് കൊണ്ടുപോയി എന്ന കാര്യം തനിക്കറിയില്ലെന്നും...