എറണാകുളം ജില്ലയിലെ തീരദേശ മത്സ്യഗ്രാമങ്ങളില്‍ ഒഴിവുള്ള സാഗർമിത്ര തസ്തികകളിൽ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു . നിയമനം കരാര്‍ അടിസ്ഥാനത്തിലായിരിക്കും. വിദ്യാഭ്യാസ യോഗ്യത ഫിഷറീസ് സയന്‍സ് /മറൈന്‍ ബയോളജി /സുവോളജി ബിരുദം. അപേക്ഷകര്‍ പ്രാദേശിക ഭാഷാ ആശയ വിനിമയം നടത്താന്‍ പ്രാഗത്ഭ്യമുള്ളവരും വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനം ഉള്ളവരും ആയിരിക്കണം. തൊഴിൽ പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
പ്രായപരിധി 20 – 35 വയസ്. താത്പര്യമുള്ളവർ വെള്ള പേപ്പറിൽ അപേക്ഷ തയ്യാറാക്കി ഫെബ്രുവരി 7 ന് രാവിലെ 11 ന് എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടരുടെ ഓഫീസിൽ അഭിമുഖത്തിനു നേരിട്ട് ഹാജരാകണം. ഫോണ്‍ 0484-2394476