വിഭാവനം ചെയ്യുന്നത് ദരിദ്രരില്ലാത്ത കേരളം: മന്ത്രി കെ രാധാകൃഷ്ണന്‍

സംസ്ഥാനസര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത് ദരിദ്രരില്ലാത്ത, വിശപ്പ് അനുഭവിക്കേണ്ടിവരുന്ന മനുഷ്യരില്ലാത്ത കേരളമാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ്ഗ, പിന്നാക്ക ക്ഷേമ, ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. സീതത്തോട് ഗ്രാമപഞ്ചായത്തിലെ മുണ്ടന്‍പാറ ഗവ.ട്രൈബൽ യുപി സ്‌കൂളിനായുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണോദ്ഘാടനവും അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഇടുപ്പുകല്ല് കൊച്ചാണ്ടി കോളനിയുടെ നവീകരണോദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
      വികസന രംഗത്ത് കോന്നി മണ്ഡലത്തില്‍ മികച്ച മുന്നേറ്റമാണ് കോന്നി എംഎല്‍എ അഡ്വ. കെ.യു ജനീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. സൗകര്യങ്ങള്‍ ഉറപ്പാക്കിയും സങ്കടങ്ങള്‍ പരിഹരിച്ചും ജനങ്ങളുടെ ആവശ്യങ്ങള്‍  നേടിയെടുക്കുന്ന കാഴ്ചയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. മനുഷ്യന്റെ സാമൂഹ്യ ആവശ്യങ്ങള്‍ നിറവേറ്റാനും സ്ഥിതി മെച്ചപ്പെടുത്താനുമുള്ള പ്രയത്‌നങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
                ജാതിമത രാഷ്ട്രീയ ഭേദമെന്യേ കോന്നി, റാന്നി എംഎല്‍എമാരുടെ നേതൃത്വത്തില്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനങ്ങളാണ് ശബരിമല മണ്ഡല മകരവിളക്ക് കാലത്ത് നടന്നിട്ടുള്ളത്. ഒരുമയുടെയും ഐക്യത്തിന്റെയും പ്രാധാന്യമാണ് ഇവരുടെ പ്രവൃത്തികളിലൂടെ വെളിവാകുന്നത്. വികസനവും ക്ഷേമ പ്രവര്‍ത്തികളും മികച്ച രീതിയില്‍ നടപ്പാക്കാന്‍ ഇത്തരത്തിലുള്ള ഐക്യം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കെ ആര്‍ പി എം എച്ച്എസ്എസ് ന്റെ പാചകപ്പുരയ്ക്കും ഡൈനിങ് ഹാളിന്റെ നിര്‍മാണത്തിനും ആങ്ങമൂഴി ഗുരുകുലം യുപി സ്‌കൂളിന്റെ പാചകപ്പുരയുടെ നിര്‍മാണത്തിനും എംഎല്‍എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചിട്ടുണ്ട്. എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച സ്‌കൂള്‍ വാനിന്റെ താക്കോല്‍ ദാനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.
             അഡ്വ. കെ.യു ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണ്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കളക്ടര്‍ എ ഷിബു, ജില്ലാ പഞ്ചായത്തംഗം ലേഖ സുരേഷ്, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ് ഗോപി, വൈസ് പ്രസിഡന്റ്  പി.എസ് സുജ,  സീതത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ആര്‍ പ്രമോദ്, വൈസ് പ്രസിഡന്റ്  ബീന മുഹമ്മദ് റാഫി, സിനിമാ താരങ്ങളായ സുധീഷ് സുധി, ദര്‍ശന എസ് നായര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...