അഞ്ചു സംവിധായകരുടെ സമാഗമം ഒരേ ചിത്രത്തിൽ

പലപ്പോഴും പലരും ഒത്തുചേരുമ്പോൾ അവർ പോലും അറിയാതെ അതിൽ പല പ്രത്യേകതകളും അറിയാതെ വന്നുഭവിക്കാറുണ്ട്.
മലയാള സിനിമയിലെ അഞ്ചു സംവിധായകരുടെ സാന്നിദ്ധ്യം ഒരു ചിത്രത്തിൽ ഉണ്ടാകുന്നു. എന്നതാണ് ഇപ്പോൾ ഇതു പറയാനുണ്ടായ കാരണം ഇത്തരമൊരു അപൂർവ്വ സാഹചര്യത്തിന് വഴിയൊരുങ്ങിയിരിക്കുന്നത് നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാംയാമം എന്ന ചിത്രത്തിലാണ്. പാലക്കാട്ടെ മണ്ണാർകാട്ടും, പരിസരങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന
ഈ ചിത്രത്തിൻ്റെ ഛായാഗ്രാഹകനായ അഴകപ്പൻ ദുൽക്കർ സൽമാൻ നായകനായ പട്ടം പോലെ എന്ന ചിത്രത്തിൻ്റെ സംവിധായകനാണ്.
രാജസേനനാണ് മറ്റൊരു സംവിധായകൻ.രാജസേനന് ഒരു വിശേഷണത്തിൻ്റെ ആവശ്യമില്ല. നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കി സജീവമായി സംവിധാന രംഗത്തു തുടരുന്ന രാജസേനൻ ഇപ്പോൾ അഭിനയ രംഗത്തും ഏറെ സജീവമാണ്. നാടകങ്ങളിൽ സജീവമായി അഭിനയിച്ചു കൊണ്ടാണ് രാജസേനൻ ചലച്ചിത്ര രംഗത്തേക്കു കടക്കുന്നത്. വി.കെ.പ്രകാശ് ഉൾപ്പടെ പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചു കഴിഞ്ഞു.
നല്ലൊരു ഗായകൻ കൂടിയാണ് രാജസേനൻ.
ഈ ചിത്രത്തിൽ മികച്ച ഒരു കഥാപാത്രത്തെയാണ് രാജസേനൻ അവതരിപ്പിക്കുന്നത്.

ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാതത്തെ അവതരിപ്പിക്കുന്ന ജോയ് മാത്യുവാണ് മറ്റൊരു സംവിധായകൻ. കലാപരവും സാമ്പത്തികവുമായ വലിയ വിജയം നേടിയ ഷട്ടർ എന്ന ചിത്രം സംവിധാനം ചെയ്തത് ജോയ് മാത്യുവാണ്. ഈ ചിത്രത്തിലെ ഉണ്ണികൃഷ്ണൻ നമ്പൂതിരി എന്ന കേന്ദ്രകഥാപാത്രത്തെയാണ് ജോയ് മാത്യു അവതരിപ്പിക്കുന്നത്.
ഷിബു ഗംഗാധരനാണ് മറ്റൊരു സംവിധായകൻ. മമ്മുട്ടി നായകനായ ‘പ്രയ്സ് ദി ലോർഡ്,: സുരേഷ് ഗോപി നായകനായ രുദ്ര സിംഹാസനം, എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത ഷിബു ഗംഗാധരനാണ് ഈ ചിത്രത്തിൻ്റെ മുഖ്യ സംവിധാന സഹായിയായി പ്രവർത്തിക്കുന്നത്.
അങ്ങനെ പ്രതിഭകളായ അഞ്ചു സംവിധായകരുടെ സമാഗമത്തിലൂടെയും നേമം പുഷ്പരാജ് സംവിധാനം ചെയ്യുന്ന രണ്ടാം യാമം എന്ന ചിത്രം ഏറെ ശ്രദ്ധയാകർഷിക്കപ്പെ
ടുന്നതാണ്. ആചാരാനഷ്ടാനങ്ങളിലും, വിശ്വാസങ്ങളിലും. നിഷ്കർഷ പുലർത്തുന്ന ഒരു യാഥാസ്ഥിതിക നമ്പൂതിരി കുടുംബത്തിൻ്റെ ഉള്ളറകളിലേക്കാണ് നേമം പുഷ്പരാജ് രണ്ടാം യാമത്തിലൂടെ കടന്നു ചെല്ലുന്നത്.

ആശയസംഘർഷങ്ങളാണ് സംഭവ ബഹുലമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ധ്രുവനും ഗൗതം കൃഷ്ണയുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുൻ നായിക രേഖ | സുധീർ കരമന, ഷാജു ശ്രീധർ, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ, ഹിമാശങ്കരി, അംബികാ മോഹൻ, രശ്മി സജയൻ ,പാലം പ്രസാദ്, കല്ലയം കൃഷ്ണദാസ്, എന്നിവരും പ്രധാന കഥാപാത്രങ്ങളിലെത്തുന്നു. സ്വാസികയാണ് നായിക.
തിരക്കഥാ ആർ.ഗോപാൽ.
ക്രിയേറ്റീവ്സ്ക്രിപ്റ്റ് കോൺട്രിബ്യൂട്ടർ, പ്രശാന്ത് വടകര.
സംഗീതം – മോഹൻ സിതാര
എഡിറ്റിംഗ് -വി.എസ്.വിശാൽ.
കലാസംവിധാനം -ത്യാഗു
മേക്കപ്പ് – പട്ടണം റഷീദ് – പട്ടണം ഷാ.
കോസ്റ്റ്യം ഇന്ദ്രൻസ് ജയൻ.
പ്രൊഡക്ഷൻ മാനേജർ -ഹരീഷ് കോട്ട വട്ടം.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ -രാജേഷ് മുണ്ടക്കൽ.
ഫിനാൻസ് കൺടോളർ- സന്തോഷ് ബാലരാമപുരം.
പ്രൊഡക്ഷൻ – കൺട്രോളർ – – പ്രതാപൻ കല്ലിയൂർ.
പ്രൊജക്റ്റ് ഡിസൈനർ
എ ..ആർ.കണ്ണൻ
ഫോർച്യൂൺ ഫിലിംസിൻ്റെ ബാനറിൽ
ആർ.ഗോപാൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം മണ്ണാർക്കാട്ടും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – ജയപ്രകാശ് അതളൂർ.

Leave a Reply

spot_img

Related articles

ബിപിൻ സി ബാബുവിനെതിരെ കേസെടുത്തു

ആലപ്പുഴ കായംകുളത്ത് സി പി എം വിട്ട് ബി ജെ പിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസെടുത്തു.ഭാര്യ മിനിസ...

റാന്നിക്കാരൻ ടാക്സി ഡ്രൈവർ ഷൺമുഖമായി മോഹൻലാൽ; ‘തുടരെ’യുടെ വിശേഷങ്ങൾ

നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയപ്പെട്ട താര ജോഡികളായ മോഹൻലാൽ - ശോഭന കൂട്ടുകെട്ടിൽ ഒരുങ്ങുന്ന തുടരും എന്ന ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി...

ഡോളി തൊഴിലാളികൾ സമരം പിൻവലിച്ചു

ശബരിമല അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഡോ. അരുൺ എസ്. നായരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലൂടെ ഡോളി തൊഴിലാളികൾ നടത്തിയ സമരം പിൻവലിച്ചു. തൊഴിലാളികളുടെ ആവശ്യങ്ങൾ...

കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് എല്ലാ ദിവസവും ഇൻഡിഗോ വിമാനം

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്ക് ഇൻഡിഗോ എയർലൈൻസ് സർവീസ് ആരംഭിക്കുന്നു. ഡിസംബർ 20-ാം തിയതി മുതൽ ദിവസവും സർവീസ് ഉണ്ടായിരിക്കും. കരിപ്പൂരിൽ നിന്ന് രാത്രി...