കുട്ടികൾക്ക് ഇണങ്ങിയ ഇന്ത്യ; ചർച്ച ചെയ്ത് ബാല പാർലമെന്റ്

കോട്ടയം: കുട്ടികളുടെ ആരോഗ്യം, വിദ്യാഭ്യാസം, ശിശുമരണം, ബാലവേല, ശൈശവ വിവാഹം, ബാല പീഡനം, ശാസ്ത്രം തുടങ്ങി വിവിധ വിഷയങ്ങളിൽ കുട്ടികളുടെ ഗൗരവ ചർച്ചയ്ക്കു വേദിയായി ‘കുട്ടികൾക്കിണങ്ങിയ ഇന്ത്യ’ ബാലപാർലമെന്റ്. ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ തിരുനക്കര സ്റ്റാൻഡിൽ സംഘടിപ്പിച്ച പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കിണങ്ങിയ ഇന്ത്യ എന്നാൽ കുട്ടികളുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടുന്ന ഇന്ത്യയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
കുട്ടികൾക്ക് പാർലമെന്റ് പ്രവർത്തനങ്ങൾ പരിചയപ്പെടുത്തുകയും അവരുടെ അവകാശങ്ങളേക്കുറിച്ചു ബോധവാന്മാരാക്കുകയുമാണ് ബാലപാർലമെന്റിന്റെ ലക്ഷ്യം.
പ്രസിഡന്റ് ദേവിക പ്രദീപിന്റെ അഭിസംബോധനയോടെയാണ് പാർലമെന്റ് ആരംഭിച്ചത്. നികേഷ് മനോജ് സ്പീക്കറായി. നന്ദിപ്രമേയം അവതരിപ്പിച്ചു. പ്രതിപക്ഷ നേതാവ് സമീര വിജയൻ ‘കുട്ടികൾക്കിണങ്ങിയ ഇന്ത്യ’ പ്രമേയം അവതരിപ്പിച്ചു. സഭ ഏകകണ്ഠമായി പ്രമേയം അംഗീകരിച്ചു.  പ്രധാനമന്ത്രി ശ്രീജിത്ത് കെ. സോമൻ ചർച്ചയ്ക്ക് മറുപടി നൽകി.
35 കുട്ടികൾ ഭരണ-പ്രതിപക്ഷ അംഗങ്ങളായും 200 പേർ സഭാംഗങ്ങളായും ബാലപാർലമെന്റിൽ എത്തി. പരിപാടിയിൽ വൈഷ്ണവി രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരൻ, വൈസ് പ്രസിഡന്റ് ആർ.എ.എൻ. റെഡ്ഡിയാർ, ട്രഷറർ ടി. ശശികുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഫ്ളോറി മാത്യു, പി.എ. പ്രദീപ്, എ. പത്രോസ്, സംഘാടക സമിതി അംഗം ഒ.ആർ. പ്രദീപ് കുമാർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...