കേരളത്തിലെ ഹോം നഴ്‌സിംഗ്, സാന്ത്വന പരിചരണ രംഗത്തെ സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും: മന്ത്രി വീണാ ജോര്‍ജ്

കേരളത്തിലെ ഹോം നഴ്‌സിംഗ്, സാന്ത്വന പരിചരണ രംഗത്തെ സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരളത്തിലെ ഹോം നഴ്‌സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ കേരള വനിതാ കമ്മിഷന്‍ പത്തനംതിട്ട കാതോലിക്കേറ്റ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
സാന്ത്വന പരിചരണ നയം ആദ്യമായി ആവിഷ്‌കരിച്ച സംസ്ഥാനം കേരളമാണ്. സമ്പൂര്‍ണ സാന്ത്വന പരിചരണ സംസ്ഥാനം ആകുകയാണ് കേരളത്തിന്റെ ലക്ഷ്യം.
സ്ത്രീകളുടെ തൊഴിലിടങ്ങളിലെ പ്രശ്‌നങ്ങളും വെല്ലുവിളികളും മനസിലാക്കുന്നതിനും നടപടി എടുക്കുന്നതിനുമായി 11 മേഖലകള്‍ തിരഞ്ഞെടുത്ത് വനിതാ കമ്മിഷന്‍ നടത്തുന്ന പബ്ലിക് ഹിയറിംഗ് വളരെ ശ്ലാഘനീയമാണ്.  വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണെയും മെമ്പര്‍മാരെയും വളരെ പ്രസക്തമായ ഈ ഇടപെടല്‍ നടത്തുന്നതിന് അഭിനന്ദിക്കുന്നു.
 ഹോം നഴ്‌സിംഗ് മേഖലയിലെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി നടത്തുന്ന പബ്ലിക് ഹിയറിംഗ് വളരെ പ്രധാനമാണ്. കേരളത്തില്‍ ആയുര്‍ദൈര്‍ഘ്യം കൂടുതലാണ്. ജീവിക്കുന്ന കാലയളവില്‍ ക്വാളിറ്റി ലൈഫ് ഉണ്ടാകണം. പൊതു സമൂഹത്തിനും സര്‍ക്കാരിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്.
  ഹോം നഴ്‌സിംഗ്, സാന്ത്വന പരിചരണ മേഖലകള്‍ വലിയ പ്രാധാന്യമുള്ളവയാണ്. ബഹുഭൂരിപക്ഷവും സ്ത്രീകള്‍ ജോലി ചെയ്യുന്ന മേഖലയാണ് ഇത്.  അതുകൊണ്ട് തന്നെ നല്ല തൊഴില്‍ സാഹചര്യം സൃഷ്ടിക്കുക, ചൂഷണങ്ങള്‍ അവസാനിപ്പിക്കുക എന്നത്  ഏറെ പ്രധാനമാണ്. ഇതു കണക്കിലെടുത്ത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സാന്ത്വന പരിചരണ മേഖലയില്‍  പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. സംതൃപ്തിയോടെ ജോലി ചെയ്യാന്‍ ഈ മേഖലയില്‍ തൊഴില്‍ ചെയ്യുന്നവര്‍ക്ക് സാധിക്കണം.  പബ്ലിക് ഹിയറിംഗിന്റെ അടിസ്ഥാനത്തില്‍ വനിതാ കമ്മിഷന്‍ നല്‍കുന്ന ശിപാര്‍ശകള്‍ ഗൗരവത്തോടെ പരിഗണിച്ച് സര്‍ക്കാര്‍ ഇടപെടല്‍ നടത്തും.
ദൂരെ സ്ഥലങ്ങളില്‍ ജോലിക്ക് പോകേണ്ടി വരുന്ന അമ്മമാര്‍ക്ക്  ഒപ്പം കുഞ്ഞുങ്ങളെയും  താമസിപ്പിക്കുന്നതിന് ഹോസ്റ്റല്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.  കുഞ്ഞുങ്ങള്‍ക്കായി അവിടെ ഡേ കെയര്‍ സംവിധാനവും ഉണ്ട്. കുട്ടികളെ 12 വയസുവരെ ഹോസ്റ്റലില്‍ ഒപ്പം നിര്‍ത്തി പഠിപ്പിക്കാം.
 സ്ത്രീകള്‍ കൂടുതലായി ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഡേ കെയര്‍ സംവിധാനം ഒരുക്കാനുള്ള പദ്ധതി നടപ്പാക്കും. ആദ്യ ഘട്ടമായി 50 സ്ത്രീകളില്‍ കൂടുതല്‍ പേര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളിലാകും ഇത്തരത്തില്‍ ഡേ കെയര്‍ സേവനം ഉറപ്പാക്കുക.
ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ ഗര്‍ഭിണിയാകുമ്പോള്‍  നിര്‍ബന്ധിതമായി രാജി വയ്പ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കും. വനിതകളുടെയും, ശിശുക്കളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി നടത്തിയ പഠനത്തിലാണ് ഐ ടി കമ്പനികളിലെ ഇത്തരമൊരു മോശമായ പ്രവണത ശ്രദ്ധയില്‍പ്പെട്ടത്. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകും. പ്രസവശേഷം ജോലിയില്‍ തിരികെ പ്രവേശിക്കുന്ന വിവിധ മേഖലകളില്‍  ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ പരിശീലനം വനിതാശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തില്‍ പാലിയേറ്റീവ് നഴ്‌സുമാര്‍ നടത്തുന്ന സേവനം വളരെ മികച്ചതാണെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച  കേരള വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. സ്ത്രീകളുടെ സാമൂഹിക പദവി മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമമാണ് വനിതാ കമ്മിഷന്‍ നടത്തുന്നത്. പബ്ലിക് ഹിയറിംഗിലൂടെ തങ്ങളുടെ പ്രശ്‌നങ്ങളും വിഷമങ്ങളും തുറന്നു പറയുന്നതിനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളതെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
   കേരള വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, വി.ആര്‍. മഹിളാമണി,  ഡയറക്ടര്‍ ഷാജി സുഗുണന്‍, ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ യു. അബ്ദുള്‍ ബാരി,  പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ തുടങ്ങിയവര്‍ പങ്കെടുത്തു. കേരളത്തിലെ ഹോം നഴ്‌സിംഗ് മേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ച റിസര്‍ച്ച് ഓഫീസര്‍ എ. ആര്‍. അര്‍ച്ചന നയിച്ചു.

പബ്ലിക് ഹിയറിംഗില്‍ ഉയര്‍ന്ന പ്രധാന അഭിപ്രായങ്ങള്‍

ഹോം നഴ്‌സിംഗ് മേഖല

* എത്ര കഠിനമായി ജോലി ചെയ്താലും വീട്ടുകാര്‍ തൃപ്തരല്ല എന്നു പറയുന്ന സ്ഥിതിയുണ്ട്.

* സമയത്ത് ഭക്ഷണം നല്‍കുന്നില്ലെന്നും പഴകിയ ഭക്ഷണം നല്‍കുന്നുവെന്നും ആരോപണമുണ്ട്.

* ചില വീട്ടുകാര്‍ ഏജന്‍സി ചാര്‍ജ് നല്‍കാതെ ഹോം നഴ്‌സുമാരുടെ ശമ്പളത്തില്‍ നിന്നും ഈടാക്കുന്നതായി പരാതി ഉയര്‍ന്നു.  

* വേതനം കൃത്യസമയത്ത് നല്‍കുന്നില്ല.

* വീടുകളിലെ പുരുഷന്മാര്‍ അപമര്യാദയായി പെരുമാറുന്ന അപൂര്‍വം സംഭവങ്ങളുമുണ്ട്.  

* അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പോലും മൊബൈല്‍ ഉപയോഗിക്കാന്‍ സമ്മതിക്കാത്ത വീട്ടുകാരുമുണ്ട്.

* കിടക്കാന്‍ കട്ടിലോ, ബെഡോ നല്‍കാത്ത അവസ്ഥയുണ്ട്.

*ചില ഏജന്‍സികള്‍ കൂടുതല്‍ വേതനം വാങ്ങി ജോലിക്കാര്‍ക്ക് കുറച്ചു നല്‍കുന്ന സ്ഥിതിയുണ്ട്.

*രോഗി പരിചരണത്തിനായി മാത്രം നിയുക്തരായവരെ അടുക്കളപ്പണി ചെയ്യിപ്പിക്കുന്നുവെന്ന ആരോപണവും ഉണ്ട്.

* ലൈസന്‍സ് ഇല്ലാതെ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ  എന്നു പരിശോധിക്കണം.

* മോശമായ പെരുമാറ്റത്തിന് എതിരെ പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്താല്‍ മോഷണക്കുറ്റം ആരോപിക്കുന്ന സ്ഥിതിയുമുണ്ട്.

* ഈ മേഖലയില്‍ ക്ഷേമനിധി വേണം എന്ന ആവശ്യവും ഉയര്‍ന്നു.

* ജോലി സമയത്തിന് കൃത്യമായ ക്രമീകരണം വേണം.

* ഹോം നഴ്‌സിംഗ് രംഗത്ത് സംഘടന വേണം.

* ഏജന്‍സികള്‍ക്ക് കൃത്യമായ ഗൈഡ് ലൈന്‍ വേണം.

പാലിയേറ്റീവ് കെയര്‍ മേഖല

* പാലിയേറ്റീവ് കെയര്‍ മേഖലയില്‍ യോഗ്യതയ്ക്ക്് അനുസരിച്ച് ശമ്പളം നിശ്ചയിക്കണം.

* പി എഫ്, ഇന്‍ഷുറന്‍സ് വേണം.

* പെന്‍ഷന്‍ വേണം.

* സേവന വേതന വ്യവസ്ഥകള്‍ക്ക് തൊഴില്‍ നിയമങ്ങള്‍ ബാധകമാക്കണം.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...