പത്തനംതിട്ട ജില്ലാ വെറ്ററിനറി (Animal Welfare കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി ഏഴിന് 9.30 ന്് പത്തനംതിട്ട ഗവണ്‍മെന്റ് ഗസ്റ്റ്ഹൗസില്‍ മൃഗക്ഷേമവുമായി ബന്ധപ്പെട്ട ചട്ടങ്ങളും നിമയങ്ങളും സംബന്ധിച്ച് മൃഗ സംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാറും 2022-23 വര്‍ഷത്തെ ജില്ലാതല ജന്തുഷേമ അവാര്‍ഡ് വിതരണത്തിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. പെറ്റ് ഷോപ്പ് ഉടമസ്ഥര്‍, ഡോഗ് ബ്രീഡേഴ്സ്, പൊതുജനങ്ങള്‍ എന്നിവര്‍ക്കായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.
മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുെൈസന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മുന്‍സിപ്പല്‍ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ആര്‍ അജിത്കുമാര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ. ജെ ഹരികുമാര്‍ , മുന്‍സിപ്പല്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.