റോഡ് നിര്‍മ്മാണത്തില്‍  പ്രദേശ വാസികളുടെ സഹകരണത്തെ അനുമോദിച്ച് മന്ത്രി റോഷി അഗസ്റ്റിന്‍

അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ എല്ലാ വീടുകളിലും  കുടിവെള്ളലഭ്യത  ഉറപ്പുവരുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ കമ്പിളികണ്ടം – കുരിശുകുത്തി – ഇഞ്ചത്തൊട്ടി റോഡിന്റെ ഒന്നാം ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം  ഉദ്ഘാടനം ചെയ്ത്  സംസാരിക്കുകയായിരുന്നു അദ്ദേഹം . എം എല്‍ എ പ്രാദേശിക വികസന ഫണ്ടില്‍നിന്നും അനുവദിച്ച 50 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിച്ചിട്ടുള്ളത്. രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് 50 ലക്ഷം രൂപ കൂടി അനുവദിക്കുന്നതായും മന്ത്രി അറിയിച്ചു. റോഡ് നിര്‍മ്മാണത്തില്‍  പ്രദേശവാസികളുടെ സഹകരണത്തെ  അദ്ദേഹം പ്രത്യേകം അനുമോദിക്കുകയുണ്ടായി .  

 കുരിശുകുത്തി അങ്കണവാടി ഭാഗത്തു  നടന്ന പരിപാടിയില്‍  കൊന്നത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷ് അധ്യക്ഷത വഹിച്ചു.  കൊന്നത്തടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പി മല്‍ക്ക, അടിമാലി ബ്ലോക്ക് പഞ്ചായത്ത് അംഗം  മേരി ജോര്‍ജ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  സുമംഗല വിജയന്‍, കൊന്നത്തടി ഗ്രാമപഞ്ചായത്ത് അംഗം ടി.കെ കൃഷ്ണന്‍കുട്ടി, കേരള ഹൗസിംഗ് ബോര്‍ഡ് മെമ്പര്‍  ഷാജി കാഞ്ഞമല, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ , രാഷ്ട്രീയകക്ഷി നേതാക്കള്‍ , പ്രദേശവാസികള്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

Leave a Reply

spot_img

Related articles

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ദേശീയപാതയില്‍ വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വടകര അടക്കാതെരു സ്വദേശി...