സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായുള്ള യുഡിഎഫിന്‍റെ സുപ്രധാനയോഗം ഇന്ന്

ലീഗിന്‍റെ മൂന്നാംസീറ്റിലും കേരള കോണ്‍ഗ്രസ്, ജോസഫിന്‍റെ കോട്ടയം സീറ്റ് ആവശ്യത്തിലും ഇന്ന്തീരുമാനം ഉണ്ടായേക്കും.യുഡിഎഫ് യോഗത്തിന് മുന്നോടിയായി ലീഗുമായുള്ള ഉഭയകക്ഷി ചര്‍ച്ചയും നടക്കും.കേരളാ കോണ്‍ഗ്രസിന്‍റെ ഉന്നതാധികാരസമിതിയും ഇന്ന് തിരുവനന്തപുരത്ത് ചേരും.കോട്ടയം സീറ്റില്‍ ധാരണയായാല്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയെ നാളെ തന്നെ കോട്ടയത്ത് പ്രഖ്യാപിച്ചേക്കും.കോട്ടയം സീറ്റിലെ സ്ഥാനാർത്ഥിയെ തീരുമാനിക്കാൻ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്‍റെ ഉന്നത അധികാര സമിതി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്.രാവിലെ ചേരുന്ന യുഡിഎഫ് യോഗത്തിൽ കോട്ടയം സീറ്റ് പാർട്ടിക്ക് നൽകിക്കൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ജോസഫ് ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്.

സ്ഥാനാർത്ഥിയെ നിശ്ചയിക്കാൻ പാർട്ടി ചെയർമാനെ ചുമതലപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം മാത്രമായിരിക്കും ഉന്നതാധികാര സമിതിയിൽ ഉണ്ടാകുക.പാർട്ടി ഡെപ്യൂട്ടി ചെയർമാൻ ഫ്രാൻസിസ് ജോർജ് തന്നെയായിരിക്കും കോട്ടയത്ത് സ്ഥാനാർഥിയാകാൻ സാധ്യത.സ്ഥാനാർത്ഥിത്വത്തിന് രംഗത്തുള്ള പിസി തോമസ്, സജി മഞ്ഞകടന്പിൽ, എം പി ജോസഫ് എന്നിവരെ അനുനയിപ്പിക്കാം എന്നാണ് പിജെ ജോസഫിന്റെയും കൂട്ടരുടെയും പ്രതീക്ഷ.ഔദ്യോഗിക പ്രഖ്യാപനം ഈയാഴ്ച തന്നെ നടത്താനാണ് ജോസഫ് ഗ്രൂപ്പിന്‍റെ ശ്രമം.

Leave a Reply

spot_img

Related articles

സിക്കിമി‌ൽ ജലവൈദ്യുത തുരങ്കം തകർന്നു കാണാതായ പാമ്പാടി സ്വദേശി അനീഷ് മോഹൻ്റെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന തുരങ്കം തകർന്ന് കാണാതായ കോട്ടയം പാമ്പാടി വെള്ളൂർ ഇല്ലിവളവ് പത്താഴക്കുഴി കൂരോത്തുപറമ്പിൽ അനീഷ് മോഹൻ്റെ (43) മൃതദേഹം...

മലയാളം സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനിക്ക് ജാതി വിവേചനം നേരിട്ടതായി പരാതി

മലയാളം സര്‍വകലാശാലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥിനി ജാതി അധിക്ഷേപവും അക്കാദമിക-മാനസിക പീഡനവും നേരിട്ടെന്ന ഗുരുതര ആരോപണവുമായി രംഗത്ത്. എറണാകുളം സ്വദേശിനിയും പരിസ്ഥിതി പഠന വിഭാഗത്തിലെ...

കാഞ്ഞിരപ്പള്ളി പറത്തോട് ചിറയിൽ സുബ്രഹ്മണ്യ വിഗ്രഹം കണ്ടെത്തി

കാഞ്ഞിരപ്പള്ളി പറത്തോട് ചിറ ഭാഗത്ത് പഴമല റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സുബ്രഹ്മണ്യന്റെ കരിങ്കൽ വിഗ്രഹം കണ്ടെത്തി.വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തി വിഗ്രഹം കസ്റ്റഡിയിലെടുത്തു.മയിൽ വാഹനത്തോട്...

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ്

ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുൻ തൃശൂർ ഓഫീസ് സെക്രട്ടറി അക്ഷയ് .തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‍യുടെ വെളിപ്പെടുത്തല്‍.17 ചാക്കുകളിലായാണ്...