സഞ്ജിത്ചന്ദ്ര സേനൻ ചിത്രത്തിന് തുടക്കം

തിയറ്ററിൽ എത്താൻ തയ്യാറെടുക്കുന്ന ത്രയം, നമുക്കു കോടതിയിൽ കാണാം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിന് ഫെബ്രുവരി നാല് ഞായറാഴ്ച്ച ഇന്നലെ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങിൽ ആരംഭം കുറിച്ചു.


അണിയറ പ്രവർത്തകരും ബന്ധുമിത്രാദികളും പങ്കെടുത്ത ചടങ്ങിൽ രൺജി പണിക്കരാണ് ഭദ്രദീപം തെളിയിച്ചു കൊണ്ട് ചിത്രത്തിന് തുടക്കം ഇട്ടത്.
മനു പന്മനാഭൻ നായർ, ഗോപകുമാർ, സാഗർ, സാഗർ ദാസ്, സഞ്ജിത് ചന്ദ്രസേനൻ, മാത്യു പ്രസാദ്, ജിജോ, വിനോദ് വേണുഗോപാൽ എൻ.എസ്. രതീഷ്, എന്നിവർ ഈ ചടങ്ങിൻ്റെ ഭാഗമായി പങ്കെടുത്ത് പൂർത്തിയാക്കി.
ഛായാഗ്രാഹകനായ സീനു സിദ്ധാർത്ഥ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.
ഭീഷ്മ പർവ്വം സിനിമയുടെ തിരക്കഥാകൃത്തായ ദേവദത്ത് ഷാജി ഫസ്റ്റ് ക്ലാപ്പും നൽകി.
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറു കാലങ്ങളിൽ പാലക്കാടുള്ള ഒരു ഉൾഗ്രാമത്തിൽ നടന്ന ഒരു ക്രൈം ഡ്രാമയാണ് ഈ ചിത്രത്തിൻ്റെ പ്രതിപാദ്യ വിഷയം.


ഇതുമായി ബന്ധപ്പെട്ടും പിന്നീട് തുടർന്നും നടക്കുന്ന പല സംഭവങ്ങളാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം.
മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
സംവിധായകൻ്റേതു തന്നെയാണ് തിരക്കഥയും. (സഞ്ജിത്ത് ചന്ദ്രസേനൻ)
സംഗീതം – രാഹുൽ സുബ്രഹ്മണ്യൻ
ഛായാഗ്രഹണം. മാത്യു പ്രസാദ്.കെ.
എഡിറ്റിംഗ് – സാഗർ ദാസ്


എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – ധനേഷ് ആനന്ദ്.
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – സജിത് ബാലകൃഷ്ണൻ.
അസ്സോസ്സിയേറ്റ് ക്യാമറാമാൻ -വിപിൻ ഷാജി
പ്രൊജക്റ്റ് ഡിസൈൻ എൻഎസ്. രതീഷ്.


സംവിധാന സഹായികൾ – സുജിത് സുരേന്ദ്രൻ, നിവേദ്.ആർ. അശോക്, അബ്ദുൾ മുഹ്സിൻ. ശ്രീരാഗ്.വി.രാമൻ, പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകർ എന്നിവരാണ്.
വൈ എൻ്റെർടൈൻമെൻ്റ്സ്. കിഷ്ക്കിന്ധാ പ്രൊഡക്ഷൻസ്, മോഷാ പാറ എന്നിവർ ചേർന്നാണ് ചിട്രം നിർമ്മിക്കുന്നത്.
പാലക്കാടൻ ഗ്രാമങ്ങളിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കുന്നു.
വാഴൂർ ജോസ്.
ഫോട്ടോ – വിഘ്നേഷ് പ്രദീപ്

Leave a Reply

spot_img

Related articles

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു

സാഹിത്യ നിരൂപകനും സാംസ്‌കാരിക പ്രവർത്തകനുമായ ബാലചന്ദ്രൻ വടക്കേടത്ത് അന്തരിച്ചു.68 വയസായിരിന്നു . അസുഖബാധിതനായി ചികിത്സയിലിരിക്കെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. കേരള കലാമണ്ഡലം സെക്രട്ടറി, സാഹിത്യ...

സൗദി MoH ല്‍ സ്റ്റാഫ്നഴ്സ് ; നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്നഴ്സ് (പുരുഷന്‍, മുസ്ലീം) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. മുസ്ലീം വിഭാഗത്തില്‍പെട്ട (പുരുഷന്‍) ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് അപേക്ഷിക്കാനാകുക. ബി.എം.ടി, കാർഡിയാക്,...

മലയാള സിനിമയിലെ ആദ്യകാല നായിക നെയ്യാറ്റിൻകര കോമളം അന്തരിച്ചു

മലയാള സിനിമയിലെ ആദ്യകാല നായികയായിരുന്നു കോമളാ മേനോൻ എന്ന നെയ്യാറ്റിൻകര കോമളം അന്തരിച്ചു. പ്രേംനസീറിൻറെ ആദ്യനായികയെന്ന നിലയിലാണ് അവർ ചലച്ചിത്രലോകത്ത് അറിയപ്പെടുന്നത്. തുടക്കത്തിൽ കേവലം...

”ക്രൗര്യം” ഒക്ടോബർ 18-ന്

പുതുമുഖം സിനോജ് മാക്സ്,ആദി ഷാൻ, അഞ്ചൽ,നൈറ നിഹാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആകാശത്തിനും ഭൂമികുമിടയിൽ,മേരെ പ്യാരെ ദേശവാസിയോം എന്നീ സിനിമകൾക്കു ശേഷം സന്ദീപ് അജിത്...