ഭാരത് ഗ്യാസ് റീഫില്‍ ബുക്കിംഗ് ചെയ്യാനുള്ള പുതിയ ഐ.വി.ആര്‍.എസ് നമ്പറുകള്‍ 7715012345, 7718012345 എന്നിവയാണെന്ന് ബി.പി.സി.എല്‍ കൊച്ചി സെയില്‍സ് ഏരിയ സീനിയര്‍ മാനേജര്‍ അറിയിച്ചു. മുന്‍പ് പ്രാബല്യത്തില്‍ ഉണ്ടായിരുന്ന നമ്പറായ 9446256789 നിലവില്‍ പ്രവര്‍ത്തനരഹിതമാണെന്നും നിലവില്‍ ഗ്യാസ് റീഫില്‍ ബുക്ക് ചെയ്യുന്നതിന് ഐ.വി.ആര്‍.എസ് നമ്പറുകളില്‍ വിളിക്കുക, വാട്സാപ്പ് മുഖേന 1800-22-4344 എന്ന നമ്പറില്‍ ഹായ് അയച്ച് ബുക്കിംഗ് നടക്കുകയും പണമടയ്ക്കുകയും ചെയ്യുക, ആമസോണ്‍ പേ.ടി.എം, ജി.പേ, ഫോണ്‍ പേ തുടങ്ങിയ യു.പി.ഐ ആപ്പുകള്‍ വഴി ബുക്ക് ചെയ്യുക, 7710955555 എന്ന നമ്പറില്‍ മിസ് കോള്‍ ചെയുക എന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.