വികസന കാഴ്ചപ്പാട് ഉയർത്തിപ്പിടിക്കുന്ന ബഡ്ജറ്റ്; ജോസ് കെ മാണി

കടുത്ത അവഗണനയിലൂടെ സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ സമീപനങ്ങളെ പ്രതിരോധിച്ച്‌കൊണ്ട് കേരളത്തിൻ്റെ  മുന്നറ്റേം ലക്ഷ്യമിട്ടുള്ള വികസന കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കുന്ന  ബജറ്റാണ് സംസ്ഥാന ധനകാര്യമന്ത്രി അവതരിപ്പിച്ചതെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി. കാര്‍ഷിക മേഖലയ്ക്ക് 1698 കോടി രൂപ നീക്കിവെച്ച നടപടി സ്വാഗതാര്‍ഹമാണ്.
സംസ്ഥാനം കടന്നുപോകുന്ന പ്രയാസകരമായ സാമ്പത്തിക സാഹചര്യത്തിലും റബറിന്റെ താങ്ങുവില  180  രൂപയാക്കി വര്‍ധിപ്പിച്ച ഇടതുമുന്നണി സര്‍ക്കാരിന്റെ  നടപടി ആശ്വാസകരമാണ്.  റബര്‍ കര്‍ഷകര്‍ക്ക് ന്യായവില ലഭിക്കുവാന്‍ ഇറക്കുമതി നയങ്ങളിലും രാജ്യം ഇടപെടുന്ന ആഗോളകരാറുകളിലും മാറ്റം വരുത്തേണ്ട കേന്ദ്രസര്‍ക്കാര്‍ അതൊന്നും ചെയ്യാതിരിക്കുകയും കേരളത്തിലെ റബര്‍ കര്‍ഷകരെ അവഗണിക്കുകയും ചെയ്യുന്ന നടപടികളാണ് സ്വീകരിച്ചത്.   റബറിന്റെ  താങ്ങുവില 250  രൂപയാക്കാന്‍ സഹായം നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിരവധി തവണ നിവേദനം നല്‍കുകയും, സര്‍വ്വകക്ഷിയോഗത്തില്‍  ആവശ്യപ്പെടുകയും ചെയ്തിരുന്നു. കേന്ദ്ര ബജറ്റില്‍ ഉള്‍പ്പടെ കേരളത്തോട് ക്രൂരമായ അവഗണന കാട്ടിയ സാഹചര്യത്തിലാണ് സ്വന്തം നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ റബര്‍ താങ്ങുവില ചെറിയതോതില്‍ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ പ്രഖ്യാപിച്ച വര്‍ദ്ധനവ് ആശ്വാസകരമാണെങ്കിലും ഇക്കാര്യത്തില്‍ കൂടുതല്‍ വര്‍ദ്ധനവ് വരുത്താന്‍ തുടര്‍ന്നും സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പൊതുവായുള്ള സാമ്പത്തിക മാന്ദ്യംത്തെ അതിജീവിക്കാൻ ജനങ്ങളുടെ കൈയ്യിലേക്ക് പണം എത്തുന്ന വിധത്തിൽ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ള വിവിധ പദ്ധതികള്‍ പ്രതീക്ഷ നല്‍കുന്നതാണന്നും ജോസ് കെ മാണി ചൂണ്ടിക്കാട്ടി.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...