ഡോക്ടർ വി പി ഗംഗാധരന്റെ അനുഭവങ്ങളെ ആസ്പദമാക്കി പെരുമ്പറ

പ്രശസ്ത ക്യാൻസർ രോഗ വിദഗ്ധനായ ഡോക്ടർ വി പി ഗംഗാധരന്റെ അനുഭവങ്ങളെ ആസ്പദമാക്കി വരദായിനി ക്രിയേഷൻസിൻ്റ ബാനറിൽ ബൈജു കെ. ബാബു നിർമ്മിച്ച് നിബു പേരേറ്റിൽ സംവിധാനം ചെയ്യുന്ന “പെരുമ്പറ” എന്ന ഹ്രസ്വ ചിത്രത്തിന്റെ പൂജ എറണാകുളം ഐ.എം.എ ഹാളിൽ നടന്നു.
ലോക കാൻസർ ദിനമായ ഫെബ്രുവരി നാലിന് രാവിലെ ഒമ്പതിന് ഓൻകോ സർജൻ ഡോക്ടർ ജോജോ ജോസഫ് ഭദ്രദീപം തെളിയിച്ചു.
ചടങ്ങിൽ വെച്ച് കാൻസർ രോഗത്തിൽ നിന്നും വിമുക്തി നേടിയ ദീർഘദൂര ഓട്ടക്കാരനായ
അഷറഫിനെ ആദരിച്ചു. ഡോ. വി.പി ഗംഗാധരൻ്റെ ചികിത്സയും അദ്ദേഹം നൽകിയ ആത്മധൈര്യവുമാണ് തന്നെ ജീവിക്കാൻ പ്രേരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കാൻസർ ബാധിതർക്ക് വേണ്ടി നിർമ്മാതാവ് ബൈജു കെ. ബാബു നൽകിയ ധനസഹായം നടൻ അനീഷ് രവി അഷ്റഫിന് കൈ മാറി. ഹൃസ്വ ചിത്രത്തിൻ്റെ ചിത്രീകരണം മൂന്നാറും പരിസര പ്രദേശങ്ങളിലുമായി ആരംഭിച്ചു.


അനീഷ് രവി,സീമ ജി നായർ, പ്രമോദ് വെളിയനാട് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
തിരക്കഥ-സുഗതൻ കണ്ണൂർ, ഛായാഗ്രഹണം-കൃഷ്ണകുമാർ കോടനാട്, പ്രൊഡക്ഷൻ കൺട്രോളർ-രതീഷ് കരുനാഗപ്പള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ശ്യാം പ്രേം,
കലാസംവിധാനം- ജോമോൻ,മേക്കപ്പ്- രതീഷ്,നിശ്ചല ഛായാഗ്രഹണം- ജിതേഷ്ദാമോദർ, പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...