കോട്ടാമ്പാറ കാട്ടാത്തി പട്ടികവര്‍ഗ കോളനികളിൽ വനിതാ കമ്മിഷനെത്തി

പട്ടികവര്‍ഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കോട്ടാമ്പാറ  കാട്ടാത്തി പട്ടികവര്‍ഗ കോളനികള്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി, വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.
കോട്ടാമ്പാറ കോളനിയിലെ മൂന്നു വീടുകള്‍ സന്ദര്‍ശിച്ച വനിതാ കമ്മിഷന്‍ അംഗങ്ങള്‍ വിവിധ വിവരങ്ങള്‍ കുടുംബാംഗങ്ങളോടും ഉദ്യോഗസ്ഥരോടും ചോദിച്ചറിഞ്ഞു. കോട്ടാമ്പാറ പട്ടികവര്‍ഗ കോളനിയിലെ വിലാസിനിഓമന, സുശീല വാസുക്കുട്ടന്‍, വിലാസിനിസിന്ധു എന്നിവരുടെ വീടുകളാണ് സന്ദര്‍ശിച്ചത്. അസുഖങ്ങള്‍ക്ക് ലഭിക്കുന്ന ചികിത്സ, മരുന്ന് ലഭ്യത, വിവിധ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങളുടെ ലഭ്യത, വീടുകളുടെ സ്ഥിതി, റേഷന്‍ ലഭ്യത, വിദ്യാഭ്യാസം, കുടിവെള്ളം, വന്യമൃഗശല്യം തുടങ്ങിയ വിവിധ കാര്യങ്ങള്‍ വനിതാ കമ്മിഷന്‍ അംഗങ്ങള്‍ ചോദിച്ചു മനസിലാക്കി. ഊരു മൂപ്പത്തി സരോജിനിയമ്മ കോളനിയിലെ വിവരങ്ങള്‍, തൊഴിലുറപ്പ് പദ്ധതിയിലെ ജോലിയുടെ കാര്യങ്ങള്‍ തുടങ്ങിയവ വിശദീകരിച്ചു നല്‍കി. ഭര്‍ത്താവ് മദ്യപിച്ചു വന്ന് മര്‍ദിക്കുന്നെന്ന് ഒരു വീട്ടമ്മ വനിതാ കമ്മിഷന്‍ മുന്‍പാകെ പരാതി പറഞ്ഞു. സ്ത്രീകള്‍ മര്‍ദനം സഹിക്കേണ്ടവരല്ലെന്നും മര്‍ദിക്കരുതെന്നും ഭര്‍ത്താവിനോടു ധൈര്യമായി പറയണമെന്നും വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ വീട്ടമ്മയ്ക്ക് ധൈര്യം പകര്‍ന്നു. തുടര്‍ന്ന് കാട്ടാത്തി പട്ടികവര്‍ഗ കോളനിയിലെ വന വികസന സമിതി കെട്ടിടത്തില്‍ ചേര്‍ന്ന ഏകോപന യോഗത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കോളനി നിവാസികള്‍ തുടങ്ങിയവരുടെ അഭിപ്രായങ്ങള്‍ കമ്മിഷന്‍ ചെയര്‍പേഴ്‌സണും മെമ്പര്‍മാരും ഡയറക്ടറും നേരിട്ടു കേട്ടു.
വാര്‍ഡ് മെമ്പര്‍ ജോജു വര്‍ഗീസ്, പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീര്‍, െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. നിസാര്‍, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍. മോഹന്‍, എസ്ടി പ്രമോട്ടര്‍മാരായ ഗീതു, ഹരിത തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

കോന്നി അരുവാപ്പുലം ഗ്രാമപഞ്ചായത്തിലെ കോട്ടാമ്പാറ പട്ടികവര്‍ഗ കോളനിയിലെ കുട്ടികളെ മുഴുവന്‍ അംഗന്‍വാടിയില്‍ എത്തിക്കുന്നതിന് മാതാപിതാക്കള്‍ക്ക് ബോധവല്‍ക്കരണം നല്‍കണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായി കാട്ടാത്തി ഗിരിജന്‍ കോളനി വന വികസന സമിതി കെട്ടിടത്തില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ഏകോപന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ.
വിദ്യാഭ്യാസത്തിന്റെ പ്രധാന്യം സംബന്ധിച്ച ധാരണ രക്ഷിതാക്കള്‍ ഉള്‍ക്കൊണ്ടു കഴിഞ്ഞാലേ കുട്ടികളെ അംഗന്‍വാടികളില്‍ എത്തിക്കാന്‍ കഴിയു. കളിചിരികളിലൂടെ കുട്ടികളെ വിദ്യാഭ്യാസത്തിന് സജ്ജമാക്കാനുള്ള പ്രവര്‍ത്തനമാണ് ഏറ്റെടുക്കേണ്ടത്. ഇക്കാര്യത്തില്‍ ഐസിഡിഎസ് മുന്‍കൈയെടുത്ത് ഊരുകളില്‍ നിന്ന് കുട്ടികളെ അംഗന്‍വാടികളില്‍ എത്തിക്കാന്‍ കഴിയണം. പഠനത്തിന് സഹായകമായ അന്തരീക്ഷം വീടുകളില്‍ ഒരുക്കി നല്‍കണം.
ഏഴു വയസുവരെ പ്രായമുള്ള കുട്ടികളില്‍ പലരും അംഗന്‍വാടിയിലും സ്‌കൂളിലും എത്തുന്നില്ലെന്ന് കമ്മിഷന് സന്ദര്‍ശനത്തിലൂടെ ബോധ്യപ്പെട്ടു. വിദ്യാസമ്പന്നമായ ഒരു സമൂഹത്തിനു മാത്രമേ അവകാശ ബോധമുണ്ടാകുകയുള്ളു.  പാര്‍ശ്വവല്‍ക്കൃത വിഭാഗങ്ങളുടെ ക്ഷേമം മുന്‍നിര്‍ത്തി ഒട്ടനവധി ക്ഷേമ പദ്ധതികള്‍ വിവിധ വകുപ്പുകളിലൂടെ നടപ്പാക്കി വരുന്ന സംസ്ഥാനമാണ് കേരളം. ഈ ക്ഷേമ പദ്ധതികളെ കുറിച്ചെല്ലാമുള്ള വിപുലമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍
പട്ടികവര്‍ഗ മേഖലയില്‍ അനിവാര്യമാണ്. അതിനാല്‍ െ്രെടബല്‍ പ്രമോട്ടര്‍മാര്‍ പട്ടികവര്‍ഗ വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്തിയ പരിഗണന നല്‍കണം. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പറഞ്ഞു മനസിലാക്കി നല്‍കണം.  
ഗോത്ര ജീവിതത്തില്‍ ഗുണപരമായ മാറ്റം പൂര്‍ണതയില്‍ എത്തിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലയില്‍ കേരളം കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ എല്ലാം ജനകീയ പങ്കാളിത്തത്തോടെ കൈവരിച്ചതാണ്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമത്തിനായി മികച്ച പദ്ധതികളും പ്രവര്‍ത്തനവുമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ഗോത്ര വിഭാഗത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും ഇതിന്റെ ഗുണഫലം പട്ടികവര്‍ഗ വിഭാഗം പൂര്‍ണമായി പ്രയോജനപ്പെടുത്തണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.
അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍ നായര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, ഡയറക്ടര്‍ ഷാജി സുഗുണന്‍, വാര്‍ഡ് മെമ്പര്‍ ജോജു വര്‍ഗീസ്, പട്ടികവര്‍ഗ വികസന ഓഫീസര്‍ എസ്.എസ്. സുധീര്‍, െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. നിസാര്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.എന്‍. അനില്‍ എന്നിവര്‍ സംസാരിച്ചു. റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന ചര്‍ച്ച നയിച്ചു.

വനിതാ കമ്മിഷന്‍ പട്ടികവര്‍ഗ മേഖല ക്യാമ്പ്: ശില്‍പ്പശാല ഇന്ന്(6) അടിച്ചിപ്പുഴയില്‍

പട്ടികവര്‍ഗ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിന് വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന പത്തനംതിട്ട ജില്ലയിലെ പട്ടികവര്‍ഗ മേഖല ക്യാമ്പിന്റെ ഭാഗമായ ശില്‍പ്പശാല ഇന്ന്്(ഫെബ്രുവരി ആറ്) നാറാണംമൂഴി പഞ്ചായത്തിലെ അടിച്ചിപ്പുഴ കോളനി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. രാവിലെ 10.30ന് ശില്‍പ്പശാല വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും.
വനിതാ കമ്മിഷന്‍ അംഗം അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി അധ്യക്ഷത വഹിക്കും. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് വിശിഷ്ടാതിഥിയാകും.
വനിതാ കമ്മിഷന്‍ അംഗങ്ങളായ  വി.ആര്‍. മഹിളാമണി,   ഡയറക്ടര്‍ ഷാജി സുഗുണന്‍, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിക്കും. പട്ടികവര്‍ഗ മേഖലയില്‍ സര്‍ക്കാര്‍ നടത്തുന്ന പദ്ധതികള്‍ എന്ന വിഷയം െ്രെടബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. നിസാറും, ലഹരിയുടെ വിപത്ത് എന്ന വിഷയം എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ എസ്. അനില്‍കുമാറും അവതരിപ്പിക്കും.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...