ആറന്മുളയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിന് 10 കോടി രൂപ

പത്തനംതിട്ട ജില്ലയില്‍ ആദ്യമായി ആറന്മുളയില്‍ ഐടി പാര്‍ക്ക്: 10 കോടി

പത്തനംതിട്ട നഗരത്തിന് മാതൃകാ തെരുവുകള്‍

പത്തനംതിട്ട ജില്ലയില്‍ ആദ്യമായി ആറന്മുളയില്‍ ഐടി പാര്‍ക്ക് സ്ഥാപിക്കുന്നതിന് 10 കോടി രൂപ സംസ്ഥാന ബജറ്റില്‍ അനുവദിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആറന്മുള നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.

ആറന്മുള ഐടി പാര്‍ക്ക്: ധാരാളം യുവജനങ്ങള്‍ ജില്ലയ്ക്ക് പുറത്തും സംസ്ഥാനത്തിന് പുറത്തുമായി ഐടി മേഖലയില്‍ ജോലി ചെയ്യുന്നു. എന്നാല്‍ അവര്‍ക്ക് വീടിനടുത്ത് തന്നെ ജോലി ചെയ്യാവുന്ന നിലയില്‍ അടിസ്ഥാന സൗകര്യം വികസിപ്പിക്കുന്നതിന് ഐടി കമ്പനികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടിയാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. തുടക്കത്തില്‍ പത്ത് കോടി രൂപയാണ് ബജറ്റില്‍ അനുവദിച്ചിട്ടുള്ളത്. അതില്‍ 20 ശതമാനം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ആദ്യമായിട്ടാണ് പത്തനംതിട്ട ജില്ലയില്‍ ഐടി പാര്‍ക്കിന് അനുമതി ലഭിക്കുന്നത്. ഭാവിയില്‍ വലിയ രീതിയില്‍ വികസിപ്പിക്കാവുന്ന വലിയ സാധ്യതയുള്ള ഒന്നാണ് ഈ ബജറ്റിലൂടെ അനുവദിച്ചിരിക്കുന്നത്.

*പത്തനംതിട്ട നഗര വികസനം: പത്തനംതിട്ട ആസ്ഥാനത്തിന്റെ വികസനം ആധുനിക രീതിയില്‍ നടത്തുന്നതിന് 10 കോടി രൂപ അനുവദിച്ചു. പത്തനംതിട്ട നഗരത്തിന്റെ പുനരുദ്ധാരണവും സൗന്ദര്യ വത്ക്കരണവും വഴി മാതൃകാ തെരുവുകള്‍ നിര്‍മ്മിക്കുന്നതിനുള്ള ശ്രമങ്ങള്‍ മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരംഭിച്ചു. തെരുവിന്റെ ദൃശ്യഭംഗി വര്‍ധിപ്പിക്കുക, കച്ചവട മേഖലയെ ഉണര്‍ത്തുക, കാല്‍നടക്കാരുടെ സഞ്ചാരം സുഗമമാക്കുക, വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക, രാത്രികാല പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുക തുടങ്ങി വിവിധ ലക്ഷ്യങ്ങളോടെ രൂപകല്‍പന ചെയ്യുന്ന പദ്ധതിയാണിത്. സര്‍വീസ് യൂട്ടിലിറ്റി ലൈനുകള്‍ പൂര്‍ണമായും ഭൂഗര്‍ഭ ഡക്ടിലൂടെ നല്‍കിക്കൊണ്ടും, പാതയോടു ചേര്‍ന്നുള്ള നിര്‍മ്മാണങ്ങള്‍ക്ക് ഏകീകൃത ഡിസൈന്‍ നല്‍കിക്കൊണ്ടും, തെരുവിന്റെ ദൃശ്യഭംഗി വര്‍ധിക്കുന്ന തരത്തിലുള്ള ഫര്‍ണിച്ചറുകള്‍, തെരുവ് വിളക്കുകള്‍, നടപ്പാതകള്‍, പൊതു സ്ഥലങ്ങള്‍, പൂന്തോട്ടങ്ങള്‍ എന്നിവ നല്‍കിക്കൊണ്ടും കാല്‍നടക്കാരായ ജനങ്ങളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള പദ്ധതിയാണിത്. കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് സൗഹൃദപരമായ തെരുവായിരിക്കും സജ്ജമാക്കുന്നത്.

* പത്തനംതിട്ടയിലെ ജില്ലാ ഭക്ഷ്യ പരിശോധനാ ലാബ് നവീകരിക്കുന്നതിനും പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതിനും തുക അനുവദിച്ചിട്ടുണ്ട്.
* കല്ലിശ്ശേരി വള്ളംകുളം റോഡ് ബിഎം ആന്റ് ബിസി ടാറിംഗ്
* ആറന്മുള സത്രക്കടവ് പമ്പയുടെ തീരം റോഡ് പൂര്‍ത്തീകരണം
* ആറന്മുള വള്ളംകളി പവലിയന്‍ മേല്‍ക്കൂര നിര്‍മ്മിക്കല്‍
* കോഴഞ്ചേരി  മാരാമണ്‍  പമ്പാതീരം സൈഡ് കെട്ടല്‍
* അരുവിക്കുഴി ടൂറിസം വികസനം
* ഉള്ളൂര്‍ച്ചിറ വൃത്തിയാക്കല്‍

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

തൃശ്ശൂരിലെ ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കെ മുരളീധരൻ

തൃശ്ശൂരില്‍ പൂരം കലക്കിയ ബി.ജെ.പിയുടെയും സി.പി.എമ്മിൻ്റെയും ഡീല്‍ പാലക്കാടും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. അതാണ് സരിന് സി.പി.എം. ചിഹ്നം കൊടുക്കാത്തതെന്നും ആളുകള്‍ക്ക്...

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു നഷ്ടവുമില്ല ;കെ.സുധാകരൻ

സരിൻ പോയത് കൊണ്ട് കോണ്‍ഗ്രസിന് ഒരു പ്രാണി പോയ നഷ്ടം പോലുമുണ്ടാകില്ലെന്ന് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ. സരിന്റെ സ്ഥാനാർഥിത്വം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വെല്ലുവിളിയാകുമോ...