പാലക്കാട് ജില്ലയിലെ ടെൻഡറുകൾ/ക്വട്ടേഷനുകൾ

പ്രീ സ്‌കൂള്‍ സാധനങ്ങളുടെ വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
പാലക്കാട് ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള 159 അങ്കണവാടികള്‍ക്ക് 2023-24 വര്‍ഷം പ്രീ സ്‌കൂള്‍ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. നിരതദ്രവ്യം 4770 രൂപ.

ഫെബ്രുവരി 16 ന് ഉച്ചയ്ക്ക് 12 വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2528500

കാന്റീന്‍ നടത്തിപ്പിന് ദര്‍ഘാസ് ക്ഷണിച്ചു
അഗളി സാമൂഹികാരോഗ്യ കേന്ദ്രത്തിനകത്തുള്ള എച്ച്.എം.സി കാന്റീന്‍ 2024 വര്‍ഷത്തേക്ക് പ്രതിമാസ വാടക നിരക്കില്‍ 11 മാസത്തേക്ക് തുടര്‍നടത്തിപ്പിന് താത്പര്യമുള്ള വ്യക്തികളില്‍ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു.

പ്രതിമാസം 9656 രൂപ മുതലാണ് നിരക്ക്. ഫെബ്രുവരി 17 ന് രാവിലെ 11 ന് വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 12 ന് ദര്‍ഘാസുകള്‍ തുറക്കും. 5000 രൂപയാണ് നിരതദ്രവ്യം. ലേലം ലഭിക്കുന്നവര്‍ പ്രതിമാസത്തുകയുടെ മൂന്ന് മാസത്തെ തുക മുന്‍കൂറായി അടയ്ക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924296921, 9446720017.

കാന്റീന്‍ നടത്തിപ്പിന് ദര്‍ഘാസ് ക്ഷണിച്ചു
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയോടനുബന്ധിച്ചുള്ള കാന്റീന്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ ഏറ്റെടുത്ത് നടത്തുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ ഫെബ്രുവരി 21 ന് രാവിലെ 11 വരെ സ്വീകരിക്കും.

അന്നേദിവസം വൈകിട്ട് മൂന്നിന് തുറക്കും. നിരതദ്രവ്യം 3000 രൂപ. ഫോണ്‍: 0466 2344053.

മൈക്രോപ്രോസസര്‍ കിറ്റ് വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു
ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് വിഭാഗത്തിലേക്ക് ആവശ്യമായ മൈക്രോപ്രോസസര്‍ കിറ്റ് വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

ക്വട്ടേഷന്‍ ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gecskp.ac.in, 0466 2260350.

പാചകവാതക വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
ചിറ്റൂര്‍ സ്‌പെഷ്യല്‍ സബ് ജയിലിലെ തടവുകാര്‍ക്ക് ഭക്ഷണം പാകം ചെയ്യുന്നതിന് പാചകവാതകം വിതരണം ചെയ്യുന്നതിനായി ടെന്‍ഡറുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 15 ന് വൈകിട്ട് മൂന്ന് വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. അന്നേ ദിവസം വൈകിട്ട് നാലിന് ടെന്‍ഡറുകള്‍ തുറക്കും. അടങ്കല്‍ തുക 4,00,000 രൂപ. കൂടുതല്‍ വിവരങ്ങള്‍ക്ക് ചിറ്റൂര്‍ സ്‌പെഷ്യല്‍ സബ് ജയില്‍ സൂപ്രണ്ട് ഓഫീസില്‍ പ്രവൃത്തി ദിവസങ്ങളില്‍ സന്ദര്‍ശിക്കാമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04923222982.

താല്‍പര്യപത്രം ക്ഷണിച്ചു
കണ്ണമ്പ്ര പഞ്ചായത്തില്‍ സ്‌കൂളുകളില്‍ അജൈവ മാലിന്യ ശേഖരത്തിനായി കളക്ടേര്‍സ് അറ്റ് സ്‌കൂള്‍ എന്ന പദ്ധതി പ്രവര്‍ത്തി ചെയ്യുന്നതിന് അംഗീകാരമുള്ള അക്രഡിറ്റഡ് ഏജന്‍സികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു. താല്‍പര്യപത്രം ഫെബ്രുവരി 13 ന് വൈകിട്ട് മൂന്ന് വരെ സ്വീകരിക്കും. വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ ലഭിക്കുമെന്ന് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04922 266223.

Leave a Reply

spot_img

Related articles

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം

കണ്ണൂർ പേരാവൂരില്‍ കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.കല്ലേരിമലയിലാണ് സംഭവം. കെഎസ്‌ആര്‍ടിസി ബസിലെ ഡ്രൈവര്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ പേരാവൂര്‍...

യാക്കോബായ – ഓര്‍ത്തഡോക്‌സ് പളളിത്തര്‍ക്കത്തില്‍ നിലപാടറിയിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

പളളികള്‍ ബലംപ്രയോഗിച്ച്‌ ഏറ്റെടുത്ത് കൈമാറുന്നതല്ല പരിഹാരമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.നാളെ കേസ് സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലം.ബലപ്രയോഗത്തിലൂടെ പളളികള്‍ ഏറ്റെടുക്കുന്നത് ക്രമസമാധാന പ്രശ്‌നത്തിന്...

ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ മഴക്കെടുതിയില്‍ തമിഴ്‌നാട് തിരുവണ്ണാമലൈ ഉരുള്‍പൊട്ടലില്‍ കാണാതായ ഏഴ് പേരുടെയും മൃതദേഹം കണ്ടെത്തി.അഞ്ച് കുട്ടികളടക്കം ഏഴ് പേരാണ് മണ്ണിനടിയിലായത്. മണിക്കൂറുകള്‍ നീണ്ട...

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം:കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട്

മല്ലു വാട്‌സാപ്പ് ഗ്രൂപ്പ് വിവാദത്തില്‍ ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. ഗോപാലകൃഷ്ണന് എതിരെ കേസെടുക്കാൻ കഴിയില്ലെന്ന് റിപ്പോർ‌ട്ട് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ നാർക്കോട്ടിക് സെല്‍...