കേരളത്തിൽ സ്ഫോടന പരമ്പര നടത്താൻ പദ്ധതിയിട്ട റിയാസ് അബൂബക്കർ കുറ്റക്കാരൻ.
എൻ ഐ എ കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. യു എ പി എയിലെ സെക്ഷൻ 38,39 വകുപ്പുകളും തെളിഞ്ഞു.
ശിക്ഷാ വിധിയിന്മേലുള്ള വാദം നാളെ.
പാലക്കാട് കൊല്ലംകോട് സ്വദേശി റിയാസ് അബൂബക്കർ മാത്രമാണ് കേസിൽ പ്രതി.
2018 മെയ് 15നാണ് എൻ ഐ എ റിയാസ് അബൂബക്കറിനെ പിടികൂടിയത്. ശ്രീലങ്കൻ സ്ഫോടനപരമ്പരയുടെ ആസൂത്രകനുമായി ചേർന്ന് കേരളത്തിലും സ്ഫോടന പരമ്പര ആസൂത്രണം ചെയ്തെന്നും ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യാൻ സമൂഹമാധ്യമങ്ങൾ വഴി ശ്രമം നടത്തി എന്നുമാണ് എൻ ഐ എയുടെ കണ്ടെത്തൽ.
കേസിൽ റിയാസിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളും വീട്ടിൽനിന്ന് റെയ്ഡിനിടെ പിടികൂടിയ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ അടക്കമുള്ളവയാണ് തെളിവായി ഹാജരാക്കിയത്.