കുടുംബശ്രീയിലൂടെ നടപ്പാക്കുന്ന ഡി ഡി യു ജി കെ വൈ പദ്ധതിയുടെ ഭാഗമായി ഫെബ്രുവരി 10 ന് രാവിലെ പത്തു മണിക്ക് പന്തളം എന്‍.എസ്.എസ് കോളജില്‍ മെഗാ തൊഴില്‍ മേള സംഘടിപ്പിക്കും. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ കേരള നോളജ് ഇക്കോണമി മിഷന്‍, കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്, എന്‍ എസ് എസ് പ്ലേസ്മെന്റ് സെല്‍ എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മേളയില്‍ ബാങ്കിംഗ്, ബിസിനസ്, സെയില്‍സ്, ഹോസ്പിറ്റാലിറ്റി, ഐ. ടി തുടങ്ങി വ്യത്യസ്ത മേഖലയില്‍ തൊഴിലുകള്‍ പ്രദാനം ചെയ്യുന്ന കേരളത്തിന് അകത്തും പുറത്തും ഉള്ള വിവിധ സ്ഥാപനങ്ങള്‍ പങ്കെടുക്കും.
18 നും 40 നും ഇടയില്‍ പ്രായമുള്ളതും പത്താം ക്ലാസ് മുതല്‍ ബിരുദാനന്തര ബിരുദം വരെ യോഗ്യത ഉള്ളവര്‍ക്കു പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പും നിര്‍ബന്ധമായും കൊണ്ടു വരണം. രജിസ്ട്രേഷന്‍ രാവിലെ ഒന്‍പതിന് ആരംഭിക്കും.
ഫോണ്‍: 9496095295, 9605110260.