അന്വേഷകരുടെ കഥയല്ല: അന്വേഷണങ്ങളുടെ കഥയാണ് എന്ന ടാഗ് ലൈനോടെ എത്തുന്ന ഈ ചിത്രം സമീപ കാലത്തെ ഏറ്റവും താര സമ്പന്നവും വലിയ മുതൽ മുടക്കുമുള്ള ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും.
കാപ്പ എന്ന ചിത്രത്തിൻ്റെ വിജയത്തിനു ശേഷം സരിഗമയുമായി സഹകരിച്ച് തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു.വി. ഏബ്രഹാം, ഡോൾവിൻ കുര്യാക്കോസ് എന്നിവർ നിർമ്മിച്ച് ഡാർവിൻ കുര്യാക്കോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം.
പൂർണ്ണമായും ഒരു ഇൻവസ്റ്റിഗേഷൻ ചിത്രത്തിൻ്റെ എല്ലാ ഘടകങ്ങളും കോർത്തിണക്കിയ ചിത്രം നാളെ തിയറ്ററിലേക്ക്.
ടൊവിനോ തോമസ് നായകനായി എത്തുന്ന ഈ ചിത്രത്തിൽ എഴുപതോളം താരങ്ങളും നിരവധി പുതുമുഖങ്ങളും അണി നിരക്കുന്നതോടൊപ്പം വലിയ ജന പങ്കാളിത്തവുമുള്ള ചിത്രമാണ്.
എൺപതു ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വന്നത്.
സർവ്വീസ്സിൽ പുതുതായി ചുമതല ഏൽക്കുന്ന എസ്.ഐ. ആനന്ദ് എന്ന കഥാപാത്രത്തിന്റെ ഔദ്യോഗികവും വ്യക്തി ജീവിതവും കോർത്തിണക്കി പൂർണ്ണമായും ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം. സംഘർഷങ്ങളും, സസ്പെൻസും, സംഘട്ടനവും വൈകാരിക മുഹൂർത്തങ്ങളുമാക്കെ കോർത്തിണക്കിയ ക്ലീൻ എന്റെർടൈനർ ആണ് ഈ ചിത്രം. ചെറുപ്പത്തിന്റെ ആവേശവും ആത്മാർത്ഥതയും ഒക്കെ കോർത്തിണക്കിയാണ് ഈ കഥാപാത്രത്തെ യവ്വനത്തിന്റെ പ്രതീകമായി അവതരിപ്പിക്കുന്നത്. പ്രമാദമായ രണ്ടു മരണങ്ങളാണ് എസ്.ഐ ആനന്ദിന്റെ മുന്നിലുള്ളത്. ആ കേസിന്റെ അന്വേഷണങ്ങൾക്കിടയിലെ ദുരൂഹതകൾ ഈ ചിത്രത്തിന്റെ കഥാ പുരോഗതിയിൽ ഏറെ നിർണ്ണായകമാകുന്നു. ഒരിക്കൽ ക്ലോസ് ചെയ്ത ഒരു കേസാണ് ഈ ചിത്രത്തിലൂടെ വീണ്ടും അന്വേഷിക്കുന്നത്.
സിദ്ദിഖ്, ഷമ്മിതിലകൻ, ഇന്ദ്രൻസ്, ബാബുരാജ്, കോട്ടയം നസീർ, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, സാദിഖ്, അസീസ് നെടുമങ്ങാട്ട്, ജയ്സ് ജോർജ്, അർത്ഥനാ ബിനു, കെ.കെ.സുധാകരൻ, അശ്വതി മനോഹരൻ, റിനി ശരണ്യ, അനഘ സുരേന്ദ്രൻ എന്നിവരാണ് പ്രധാന താരങ്ങൾ. നിരവധി പുതുമുഖങ്ങളെയും അണി നിരത്തിയിട്ടുണ്ട്.
കടുവയുടെ മികച്ച വിജയത്തിനു ശേഷം ജിനു.വി. ഏബ്രഹാം തിരക്കഥ രചിക്കുന്ന ചിത്രം എന്ന നിലയിലും ഈ ചിത്രത്തിന്റെ പ്രസക്തി ഏറെ വർദ്ധിച്ചിരിക്കുന്നു.
ഒരു പൊലീസ് കഥാ പാത്രത്തെക്കുറിച്ച് പ്രേക്ഷകരുടെ ഇടയിൽ പല കാഴ്ച്ചപ്പാടുകളുമുണ്ട്. പൗരുഷത്തിന്റെ പ്രതീകം, എതിരാളികളെ എല്ലാ അർത്ഥത്തിലും നേരിടാൻ കെൽപ്പുള്ളവൻ, അങ്ങനെ അമാനുഷിക പ്രതീകമായി ത്തന്നെയാണു കാണുന്നത്. ഈ ചിത്രത്തിലെ നായക കഥാപാതമായ എസ്.ഐ. ആനന്ദ് രാജ് എന്ന കഥാ പാത്രത്തെ തികച്ചും വ്യത്യസ്ഥമായ രീതിയിലാണ് അണിയറ പ്രവർത്തകർ അവതരിപ്പിക്കുന്നത്. തികച്ചും റിയലിസ്റ്റിക്കായ അവതരണം. ഒരു ഘട്ടത്തിൽ നീതി വ്യവസ്ഥകൾക്കൊപ്പം പ്രായോഗികമായ ചില നടപടികൾ കൂടി നടത്തി തുടങ്ങിയതോടെ എസ്.ഐ.ആനന്ദ് രാജിന് പുതിയ മുഖവും ഇമേജും കൈവരികയാണ്. ഇവിടെയാണ് ഈ ചിത്രത്തിന് പുതിയ വഴിത്തിരിവും നൽകുന്നത്.
ജീവിതവുമായി ഏറെ ബന്ധപ്പെട്ട കഥാ പാത്രങ്ങളും അവതരണവും ഈ ചിത്രത്തെ ഏറെ പ്രേക്ഷകരോട് അടുപ്പിക്കുന്നു. എസ്.ഐ. ആനന്ദ് രാജ് എന്ന ജനകീയ കഥാ പാത്രത്തെ ടൊവിനോ തോമസ് ഏറെ ഭദ്രമാക്കുന്നു.
സന്തോഷ് വർമ്മയുടെ വരികൾക്ക് പ്രശസ്ത തമിഴ് സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ഈണം പകർന്നിരിക്കുന്നു.
കോട്ടയം, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, ഈറാറ്റുപേട്ട, കടപ്പന എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്.
ഛായാഗ്രഹണം ഗൗതം ശങ്കർ.
എഡിറ്റിംഗ് – സൈജു ശ്രീധർ.
കലാസംവിധാനം – ദിലീപ് നാഥ്. മേക്കപ്പ് സജി കാട്ടാക്കട
കോസ്റ്റും – ഡിസൈൻ – സമീരാ സനീഷ്.