വാക് ഇന്‍ ഇന്റര്‍വ്യു
ഗവ. മെഡിക്കല്‍ കോളേജ് (ജില്ലാ ആശുപത്രി) ഇടുക്കിയില്‍ ഇസിജി ടെക്നീഷ്യന്‍മാരെ നിയമിക്കുന്നതിന് ഫെബ്രുവരി 21 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നിലവിലുളള രണ്ട് ഒഴിവിലേക്ക് 179 ദിവസത്തേക്കാണ് നിയമനം. എസ്എസ്എല്‍സി, വിഎച്ച്എസ്സി (ഇസിജി) ആന്റ് ഓഡിയോമെട്രിക് ടെക്നീഷ്യന്‍, ഡിപ്ളോമ ഇന്‍ ഇസിജി ടെക്നീഷ്യന്‍, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുളളവര്‍ക്ക് പങ്കെടുക്കാം. മുന്‍പരിചയം ഉള്ളവര്‍ക്കും കോവിഡ് ബ്രിഗേഡ് ജീവനക്കാര്‍ക്കും ജില്ലാ ആശുപത്രി, ഇടുക്കി പരിസരപ്രദേശങ്ങളിലെ ആളുകള്‍ക്കും മുന്‍ഗണന ലഭിക്കും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഇടുക്കി ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഫെബ്രുവരി 21 ന് രാവിലെ 11 മണിക്ക് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 299574.
വാക് ഇന്‍ ഇന്റര്‍വ്യു
ഗവ. മെഡിക്കല്‍ കോളേജ് (ജില്ലാ ആശുപത്രി) ഇടുക്കിയില്‍ ശുചീകരണ ജീവനക്കാരെ നിയമിക്കുന്നതിന് ഫെബ്രുവരി 21 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നിലവിലുളള രണ്ട് ഒഴിവിലേക്ക് 179 ദിവസത്തേക്കാണ് നിയമനം. എസ്എസ്എല്‍സി യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. കോവിഡ് ബ്രിഗേഡ് ജീവനക്കാര്‍ക്കും, ജില്ലാ ആശുപത്രി, ഇടുക്കി പരിസരപ്രദേശങ്ങളിലെ ആളുകള്‍ക്കും മുന്‍ഗണന ലഭിക്കും. താല്‍പര്യമുളളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഇടുക്കി ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസില്‍ ഫെബ്രുവരി 21 ന് രാവിലെ 11 മണിക്ക് നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 299574.
സോഷ്യല്‍വര്‍ക്കര്‍ നിയമനം
സാമൂഹ്യനീതി വകുപ്പിന് കീഴില്‍ ഇടുക്കി സര്‍ക്കാര്‍ വൃദ്ധ വികലാംഗ സദനത്തില്‍ സോഷ്യല്‍ വര്‍ക്കറെ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നതിന് ഫെബ്രുവരി 15 ന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. സോഷ്യല്‍ വര്‍ക്കില്‍ അംഗീക്യത സര്‍വകലാശാലയില്‍ നിന്നും ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. സര്‍ട്ടിഫൈഡ് കൗണ്‍സിലിംഗ് കോഴ്സ് പാസായവര്‍ക്ക് മുന്‍ഗണന ലഭിക്കും. സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായം 2024 ജനുവരി ഒന്നിന് 25 നും 45 നും ഇടക്ക്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 15 ന് രാവിലെ 10.30 ന് തൊടുപുഴ മുതലക്കോടത്ത് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വൃദ്ധ വികലാംഗ സദനത്തില്‍ യോഗ്യത തെളിയിക്കുന്ന വിശദമായ ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും എന്നിവ സഹിതം നേരിട്ട് ഹാജാരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 297821.