റിപ്പോ നിരക്ക് 6.5% തന്നെ

റീപ്പോ നിരക്കിൽ മാറ്റമില്ല, 6.5 % തുടരും, വിവിധ ബാങ്ക് വായ്പ പലിശകളിലും മാറ്റമില്ല.

പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും മികച്ച നിലയിൽ കുറയുന്നതും, സാമ്പത്തിക വളർച്ചയും പരിഗണിച്ചാണ് ഇത്തവണയും പലിശ നിരക്ക് മാറ്റമില്ലാതെ നിലനിർത്തിയത്.

ഇതോടെ ഭവന, വ്യക്തിഗത, വാഹന വായ്പകളുടെ പലിശ നിലവിലെ നിരക്കിൽ തുടരും.

എങ്കിലും  പണപ്പെരുപ്പ ഭീഷണിയുണ്ടെന്ന് ആർബിഐയുടെ പണനയസമിതിയുടെ യോഗം (എംപിസി) വിലയിരുത്തി.ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റമാണ് പണപ്പെരുപ്പത്തിനുള്ള കാരണമെന്നും ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.

തുടർച്ചയായി ആറാം തവണയാണ് പലിശനിരക്കുകളിൽ ആർ.ബി.ഐ മാറ്റം വരുത്താത്തത്.

ഉപഭോക്തൃ വിലസൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം  അടുത്ത സാമ്പത്തിക വർഷം 4.5 ശതമാനമായിരിക്കുമെന്നും ആർ.ബി.ഐ ഗവർണർ അറിയിച്ചു.

2022 മേയിൽ ആരംഭിച്ച നിരക്ക് വർധനവിന് 2023 ഫെബ്രുവരിയിലാണ് വിരാമമായത്.

വിവിധ ഘട്ടങ്ങളിലായി നിരക്കിൽ 2.50 ശതമാനമാണ് വർധന വരുത്തിയത്.

പണപ്പെരുപ്പ ക്ഷമതാ പരിധിയായ നാലു ശതമാനത്തിനു താഴെ നിരക്കു കൊണ്ടുവരാനുളള നടപടികളുമായി മുന്നോട്ടുപോകാൻ യോഗത്തിൽ ധാരണയായി.

Leave a Reply

spot_img

Related articles

അപേക്ഷകൾ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരള കമ്യൂണിറ്റി സ്കിൽ പാര്‍ക്ക് പാമ്പാടിയിൽ (കോട്ടയം) ‍ഡിസംബര്‍ മാസത്തില്‍...

അപേക്ഷ ക്ഷണിച്ചു

എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വി ആര്‍ഡിഎല്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തില്‍ സയന്റിസ്റ്റ് ബി (മെഡിക്കല്‍ ആന്റ് നോണ്‍ മെഡിക്കല്‍)...

സിപിഎം വിട്ട മധു മുല്ലശേരിക്കും മകനും ബിജെപി അംഗത്വം നൽകി

സിപിഎം വിട്ട മധു മുല്ലശേരിക്കും മകൻ മിഥുൻ മുല്ലശേരിക്കും ബിജെപി അംഗത്വം നൽകി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനാണ് അംഗത്വം...

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

വടകരയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ദേശീയപാതയില്‍ വടകര പുതിയ സ്റ്റാന്റിനോട് ചേര്‍ന്ന് ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് സംഭവം. വടകര അടക്കാതെരു സ്വദേശി...