കെപിസിസി സമരാഗ്നി ജനകീയ പ്രക്ഷോഭ യാത്രയ്ക്ക് ഇന്ന് തുടക്കം

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ കുറ്റവിചാരണ ചെയ്യുന്ന കെപിസിസിയുടെ ‘സമരാഗ്നി’ ജനകീയ പ്രക്ഷോഭയാത്ര ഇന്ന് കാസര്‍ഗോഡ് നിന്ന് ആരംഭിക്കും.

കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പിയും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംയുക്തമായി നയിക്കുന്ന ജാഥ 29 ന് തിരുവനന്തപുരത്ത് സമാപിക്കും.

ഇന്ന് വൈകുന്നേരം 4ന് കാസര്‍ഗോഡ് മുനിസിപ്പല്‍ മൈതാനത്ത് നിന്ന് ആരംഭിക്കുന്ന സമരാഗ്‌നിയുടെ ഉദ്ഘാടനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി നിര്‍വ്വഹിക്കും.

കേരളത്തിന്റെ ചുമതല വഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍,

കെപിസിസി പ്രചാരണ സമിതി ചെയര്‍മാന്‍ കെ.മുരളീധരന്‍, കെപിസിസി ഭാരവാഹികള്‍, കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, ഡിസിസി പ്രസിഡന്റുമാര്‍,എംപിമാര്‍,എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

പതിനാല് ജില്ലകളിലും പര്യടനം നടത്തുന്ന സമരാഗ്നിയില്‍ മുപ്പത്തിലധികം മഹാസമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്.

കോഴിക്കോട് കടപ്പുറത്തും കൊച്ചി മറൈന്‍ ഡ്രൈവിലും തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തും തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്തും ഉള്‍പ്പെടെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം സമ്മേളനങ്ങള്‍ സംഘടിപ്പിക്കും.

മഹാസമ്മേളനങ്ങളില്‍ പതിനഞ്ച് ലക്ഷത്തോളം പ്രവര്‍ത്തകരെ അണിനിരത്തും.

തിരുവനന്തപുരം, എറണാകുളം,പാലക്കാട്,മലപ്പുറം,ഇടുക്കി ജില്ലകളില്‍ മൂന്ന് വീതവും കണ്ണൂര്‍,കോഴിക്കോട്,തൃശൂര്‍,കോട്ടയം,ആലപ്പുഴ,കൊല്ലം എന്നിവിടങ്ങളില്‍ രണ്ടുവീതവും കാസര്‍ഗോഡ്,വയനാട്,പത്തനംതിട്ട ജില്ലകളില്‍ ഒന്നുവീതവും പൊതുസമ്മേളനങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഭൂരിഭാഗം ദിവസവും വെെകുന്നേരങ്ങളിലാണ് പൊതുസമ്മേളനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

മൂന്നാഴ്ച നീളുന്ന സമരാഗ്‌നിയുടെ സമാപനസമ്മേളനത്തില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയോ, പ്രിയങ്കാ ഗാന്ധിയോ പങ്കെടുപ്പിക്കാനാണ് ആലോചന.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണം സാധാരണ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടാക്കിയിരിക്കുന്നത്.

അതിനെതിരായ ജനകീയ പോരാട്ടം കൂടിയാകും സമരാഗ്‌നി. കേവലം രാഷ്ട്രീയ പ്രചരണ ജാഥ എന്നതിനപ്പുറം സാധാരണ ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തും അവരുടെ ജീവിതത്തെ സ്പര്‍ശിച്ചുമായിരിക്കും യാത്ര കടന്നു പോകുന്നത്.

എല്ലാ ദിവസവും രാവിലെ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും കഷ്ടതകള്‍ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ജനകീയ സദസ്സ് സംഘടിപ്പിക്കും.

രാവിലെ 10 മുതല്‍ 12 മണി വരെയാണ് ജനകീയ ചര്‍ച്ചാ സദസ്. പിണറായി വിജയന്റെ ജനസദസ്സ് ബാര്‍ -ക്വാറി മാഫിയകളുടെ സംഭാവന സ്വീകരിച്ച് നടത്തിയതാണ്.

കര്‍ഷകര്‍, തൊഴിലാളികള്‍,യുവജനങ്ങള്‍, സ്ത്രീകള്‍, ജനകീയ സമരങ്ങളില്‍ പങ്കെടുത്തവര്‍, കലാസാഹിത്യരംഗത്തെ പ്രമുഖര്‍, പോലീസിന്റെയും മാഫിയകളുടെയും അക്രമത്തിനിരായവര്‍, ദുരിതമനുഭവിക്കുന്ന പ്രവാസികള്‍, ലൈഫ് ഉള്‍പ്പെടെയുള്ള ജനക്ഷേമ പദ്ധതിയില്‍നിന്നും തഴയപ്പെട്ടവര്‍,സാമൂഹികക്ഷേമ പെന്‍ഷന്‍ കിട്ടാത്തവര്‍ തുടങ്ങിയ എല്ലാ ജനവിഭാഗങ്ങളില്‍നിന്നും പരാതികള്‍ കേള്‍ക്കും.

അത് ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറും. അതില്‍ നടപടി സ്വീകരിക്കാന്‍ തുടര്‍ച്ചയായി സമ്മര്‍ദ്ദം ചെലുത്തും

12 മണിക്ക് ശേഷം കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും വാര്‍ത്താസമ്മേളനം.

ജനകീയ ചര്‍ച്ച സദസിന്റെ ക്രമീകരണങ്ങള്‍ക്കും മേല്‍നോട്ടങ്ങള്‍ക്കുമായി
കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു ചെയര്‍മാനും സജി ജോസഫ് എംഎല്‍എ കണ്‍വീനറുമായിട്ടുള്ള സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ടി സിദ്ദിഖ് എംഎല്‍എയാണ് ചീഫ് കോഓര്‍ഡിനേറ്റര്‍.

സമരാഗ്‌നി ഘോഷയാത്രയും പൊതുസമ്മേളന പരിപാടികളും ജനകീയ ചര്‍ച്ചാ സദസും ഉള്‍പ്പെടെ എല്ലാ പരിപാടികളും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും നടപ്പാക്കുന്നത്. അതിനായി സേവാദളിന്റെയും പോഷക സംഘടനകളുടെയും വോളണ്ടിയര്‍മാരെ പ്രത്യേകമായി നിയോഗിക്കും.

12 മണിക്ക് ശേഷം കെപിസിസി പ്രസിഡന്റിന്റെയും പ്രതിപക്ഷ നേതാവിന്റെയും വാര്‍ത്താസമ്മേളനം.

ജനകീയ ചര്‍ച്ച സദസിന്റെ ക്രമീകരണങ്ങള്‍ക്കും മേല്‍നോട്ടങ്ങള്‍ക്കുമായി
കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു ചെയര്‍മാനും സജി ജോസഫ് എംഎല്‍എ കണ്‍വീനറുമായിട്ടുള്ള സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. ടി സിദ്ദിഖ് എംഎല്‍എയാണ് ചീഫ് കോഓര്‍ഡിനേറ്റര്‍.

സമരാഗ്‌നി ഘോഷയാത്രയും പൊതുസമ്മേളന പരിപാടികളും ജനകീയ ചര്‍ച്ചാ സദസും ഉള്‍പ്പെടെ എല്ലാ പരിപാടികളും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചായിരിക്കും നടപ്പാക്കുന്നത്. അതിനായി സേവാദളിന്റെയും പോഷക സംഘടനകളുടെയും വോളണ്ടിയര്‍മാരെ പ്രത്യേകമായി നിയോഗിക്കും.

Leave a Reply

spot_img

Related articles

വനംവകുപ്പിനെ ജനസൗഹൃദമാക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

മനുഷ്യന്‍, വനം, മൃഗം മൂന്നുഘടകങ്ങളെയും ജനപങ്കാളിത്തത്തോടെ സംരക്ഷിച്ചുകൊണ്ടുള്ള ജനസൗഹൃദ വകുപ്പായി വനംവകുപ്പിനെ മാറ്റുന്നതിനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തിവരുന്നതെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍...

നടപ്പാതയിലെ പരസ്യ ബോർഡുകൾ: പരാതികൾ പരിഹരിക്കാൻ സ്ഥിരം സമിതി രൂപീകരിക്കണം; മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും നിരവധി ഉത്തരവുകൾ നൽകിയിട്ടുണ്ടെങ്കിലും കാഴ്ച പരിമിതിയുള്ളവരെ പോലും ബുദ്ധിമുട്ടിക്കുന്ന തരത്തിൽ നടപ്പാതകളിൽ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തി പരസ്യബോർഡുകൾ സ്ഥാപിക്കുന്ന...

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവര്‍ത്തകര്‍ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കേരള പത്രപ്രവർത്തക യൂണിയൻ 60-ാം സംസ്ഥാന സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി....

0484 എയ്റോ ലോഞ്ചിൽ ബുക്കിങ് തുടങ്ങി

കൊച്ചി വിമാനത്താവളത്തിലെ ടെർമിനൽ 2-ൽ സെപ്റ്റംബർ 1 ന് ഉദ്‌ഘാടനം ചെയ്ത 0484 എയ്റോ ലോഞ്ചിന്റെ 41 ഗസ്റ്റ് റൂമുകൾ പ്രവർത്തനസജ്ജമായി. തിങ്കളാഴ്ച മുതൽ യാത്രക്കാർക്കും...