വണ്ടിപ്പെരിയാര്‍ പോക്‌സോ കേസ്; പുനരന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും.
ഹൈക്കോടതി മേല്‍നോട്ടത്തില്‍ ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യം.
കുറ്റവാളിയെ സംരക്ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ടായെന്ന് ഹര്‍ജിയില്‍ പറയുന്നു.
കുറ്റവാളിയെ രക്ഷിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് അന്വേഷണ ഏജന്‍സിയുടെ ഭാഗത്തുനിന്നും ഉണ്ടായത് എന്നും തെളിവുകളുടെ അപര്യാപ്തത മൂലമാണ് പ്രതിയെ കീഴ്‌കോടതി കുറ്റവിമുക്തനാക്കിയത് എന്നും കുട്ടിയുടെ മാതാവ് ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആരോപിക്കുന്നു.