തന്റെ രചനകളിലൂടെ ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ പ്രകാശനം മെഗാ സ്റ്റാർ മമ്മൂട്ടി നിർവഹിച്ചു.മോട്ടിവേഷണൽ ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് സീക്രട്ട് എന്നാണ്. ലക്ഷ്മി പാർവതി വിഷന്റെ ബാനറിൽ രാജേന്ദ്ര പ്രസാദാണ് സീക്രട്ടിന്റെ നിർമ്മാണം. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മമ്മൂട്ടി കമ്പനിയുടെ യൂട്യൂബ് ചാനലിൽ കൂടെയാണ് റിലീസ് ചെയ്തത്. പ്രിത്വിരാജ് സുകുമാരൻ, ടൊവിനോ തോമസ്, നിവിൻ പോളി, ബേസിൽ ജോസഫ് തുടങ്ങി സിനിമാ മേഖലയിലെ പ്രഗത്ഭ താരങ്ങളും സാങ്കേതിക പ്രവർത്തകരും ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ നെറ്റ്വർക്കുകളിൽ പങ്കുവച്ചു.
ധ്യാൻ ശ്രീനിവാസൻ, അപർണാ ദാസ്, ജേക്കബ് ഗ്രിഗറി, കലേഷ് രാമാനന്ദ്, ആർദ്രാ മോഹൻ, രഞ്ജിത്ത്, രഞ്ജി പണിക്കർ, ജയകൃഷ്ണൻ, സുരേഷ് കുമാർ, അഭിരാം രാധാകൃഷ്ണൻ, മണിക്കുട്ടൻ എന്നിവരാണ് സീക്രട്ടിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എസ്.എൻ സ്വാമി കഥയും തിരക്കഥയും ഒരുക്കി സംവിധാനം നിർവഹിക്കുന്ന സീക്രട്ടിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയാണ്. എറണാകുളം, പാലക്കാട്, തമിഴ്നാട് എന്നീ സ്ഥലങ്ങളിൽ നാല്പത്തി അഞ്ചു ദിവസങ്ങൾ കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
ഡി.ഒ.പി -ജാക്സൺ ജോൺസൺ, എഡിറ്റിങ് -ബസോദ് ടി ബാബുരാജ്, ആർട്ട് ഡയറക്ടർ : സിറിൽ കുരുവിള, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാകേഷ്.ടി.ബി, പ്രൊഡക്ഷൻ കൺട്രോളർ -അരോമ മോഹൻ, കോസ് റ്റ്യൂം : സ്റ്റെഫി സേവിയർ, മേക്കപ്പ് : സിനൂപ് രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ : ശിവറാം, സൗണ്ട് ഡിസൈൻ : വിക്കി, കിഷൻ. അസ്സോസിയേറ്റ് ഡയറക്ടർ : വിഷ്ണു ചന്ദ്രൻ, ആക്ഷൻ ഡയറക്ടർ : ഫീനിക്സ് പ്രഭു, ഫൈനൽ മിക്സ് : അജിത് എ ജോർജ്, വി എഫ് എക്സ് : ഡിജിബ്രിക്ക്സ്, ഡി ഐ: മോക്ഷ, പി.ആർ.ഒ : പ്രതീഷ് ശേഖർ, സ്റ്റിൽസ് : നവീൻ മുരളി, പബ്ലിസിറ്റി ഡിസൈനർ : ആന്റണി സ്റ്റീഫൻ.