ഉണ്ണി മുകുന്ദൻ, പി.സി ജോര്‍ജ്, ഷോൺ ഇവരെയെല്ലാം പരിഗണിച്ച് ബിജെപി

പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലേക്ക് പാര്‍ട്ടിയിലേക്ക് പുതുതായി കടന്നുവന്ന പി.സി ജോര്‍ജിനെ കൂടാതെ അദ്ദേഹത്തിന്റെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോര്‍ജിനെയും പരിഗണിച്ച് ബിജെപി.

യുവാവായ, ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് എന്നതാണ് ഷോണിനെ പരിഗണിക്കാന്‍ ബിജെപി നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.

പി.സി ജോര്‍ജ്, ഷോണ്‍ ജോര്‍ജ് എന്നിവരെ കൂടാതെ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, നടന്‍ ഉണ്ണി മുകുന്ദന്‍ എന്നിവരുടെ പേരുകളാണ് ബിജെപി പത്തനംതിട്ട മണ്ഡലത്തിലേക്ക് കാര്യമായി പരിഗണിക്കുന്നത്.

2019ല്‍ മണ്ഡലത്തില്‍ മത്സരിച്ച കെ. സുരേന്ദ്രന്‍, ഇക്കുറി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതിനാല്‍ മത്സരരംഗത്തുണ്ടാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കുകയാണെങ്കില്‍ അത് പത്തനംതിട്ട മണ്ഡലത്തില്‍ ആയിരിക്കുമെന്ന് പി.സി ജോര്‍ജ് പറഞ്ഞിരുന്നു. പാര്‍ട്ടി തീരുമാനം എന്താണെങ്കിലും അത് അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പത്തനംതിട്ട മണ്ഡലത്തില്‍ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ബിജെപി വോട്ട് ശതമാനം ഉയര്‍ത്തുന്നതിലാണ് പാര്‍ട്ടി നേതൃത്വം പ്രതീക്ഷ വെക്കുന്നത്.

ക്രൈസ്തവ വോട്ടുകള്‍ കൂടി സമാഹരിക്കാന്‍ കഴിയുന്ന ഒരു സ്ഥാനാര്‍ത്ഥിയാണെങ്കില്‍ വിജയിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പി.സി ജോര്‍ജിനെയും ഷോണ്‍ ജോര്‍ജിനെയും പരിഗണിക്കുന്നത്.

Leave a Reply

spot_img

Related articles

ബിപിൻ സി ബാബുവിനെതിരെ കേസെടുത്തു

ആലപ്പുഴ കായംകുളത്ത് സി പി എം വിട്ട് ബി ജെ പിയിൽ ചേർന്ന ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന പരാതിയിൽ കേസെടുത്തു.ഭാര്യ മിനിസ...

ആലപ്പുഴ വാഹനാപകടം; കെഎസ്ആർടിസി ഡ്രൈവറെ പ്രതിചേർത്തു

ആലപ്പുഴ കളർകോട് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണത്തിന് ഇടയാക്കിയ വാഹനാപകടത്തിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്.പ്രാഥമിക...

കണ്ണൂർ അഴീക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഒഡീഷ സ്വദേശി രമേഷ് ദാസാണ് മരിച്ചത്. തലയ്ക്ക് കല്ലിട്ടാണ് രമേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. അതേസമയം, സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.അഴീക്കൽ ഹാർബറിന്...

പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിത്തള്ളി

സംസ്ഥാന വ്യവസായ വകുപ്പിന് കീഴിലുള്ള 18 പൊതു മേഖലാ സ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക സംസ്ഥാന സർക്കാർ എഴുതിതള്ളി. കെ. എസ്....